ഡികെ ശിവകുമാർ/ ഫെയ്‌സ്‌ബുക്ക് 
India

'135 സീറ്റിൽ തൃപ്‌തനല്ല; കോൺ​ഗ്രസ് ഇനിയും കഠിനാധ്വാനം ചെയ്യണം, ലക്ഷ്യം ലോക്‌സഭ തെരഞ്ഞെടുപ്പ്': ഡികെ ശിവകുമാർ

വരുന്ന തെരഞ്ഞെടുപ്പുകൾക്ക് വേണ്ടി കോൺ​ഗ്രസ് കഠിനാധ്വാനം ചെയ്യണമെന്ന് ഡികെ ശിവകുമാർ

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കർണാടകയിലെ വിജയത്തിൽ സംതൃപ്‌തനല്ലെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാർ. കോൺഗ്രസ് 135 സീറ്റുകൾ നേടി വലിയ ഭൂരിപക്ഷത്തോടെയാണ് കർണാടകയിൽ വിജയിച്ചത്. എന്നാൽ ഈ വിജയത്തിൽ സന്തോഷവാനല്ലെന്നും ഇനി വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

മുൻ പ്രധാനമന്ത്രി രാജീവ് ​ഗാന്ധിയുടെ ഓർമദിനത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കൊപ്പം പ്രണാമം അർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 'നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് നേടിയ 135 സീറ്റുകളിൽ ഞാൻ തൃപ്തനല്ല. നമ്മുടെ ലക്ഷ്യം ലോക്‌സഭ തെരഞ്ഞെടുപ്പാണ്. ഇനി മുതൽ എല്ലാ തെരഞ്ഞെടുപ്പുകളിലും കോൺ​ഗ്രസ് മികച്ച പ്രകടനം നടത്തണം. അതിനായി കഠിനാധ്വാനം ചെയ്യണം. ഈ ഒരു ജയം നമ്മളെ മടിയന്മാരാക്കരുത്'.  ഡികെ ശിലകുമാർ പറഞ്ഞു. 

'ബിജെപിയിലെ ആർക്കും ഭീകരവാദത്തെ തുടർന്ന് ജീവൻ നഷ്ടമായിട്ടില്ല. എന്നിട്ടും അവർ കോൺഗ്രസ് ഭീകരവാദത്തെ പിന്തുണയ്ക്കുന്നതായി ആരോപിക്കുന്നു. ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്ക് ജീവൻ നഷ്ടമായത് ഭീകരവാദം കാരണമാണ്.' സിദ്ധരാമയ്യ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT