പ്രതീകാത്മക ചിത്രം 
India

ഇടുപ്പില്‍ വേദനയുമായി ക്ലിനിക്കില്‍, യുവതിയുടെ ട്രൗസര്‍ അഴിച്ച് സ്വകാര്യഭാഗത്ത് സ്പര്‍ശിക്കാന്‍ ശ്രമം; ഡോക്ടര്‍ക്കെതിരെ പരാതി 

ഗോവയില്‍ പരിശോധനയ്ക്കിടെ യുവതിക്ക് നേരെ ഡോക്ടര്‍ ലൈംഗികാതിക്രമം നടത്തിയതായി പരാതി

Author : സമകാലിക മലയാളം ഡെസ്ക്

പനജി: ഗോവയില്‍ പരിശോധനയ്ക്കിടെ യുവതിക്ക് നേരെ ഡോക്ടര്‍ ലൈംഗികാതിക്രമം നടത്തിയതായി പരാതി. വനിതാ നഴ്‌സിന്റെ അഭാവത്തില്‍ ക്ലിനിക്കിന് അകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി യുവതിയെ അപമാനിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. പരിശോധനയുടെ പേരില്‍ ട്രൗസര്‍ അഴിച്ച ശേഷം ലൈംഗിക താത്പര്യത്തോടെ തന്നെ സ്പര്‍ശിക്കാന്‍ ശ്രമിച്ചു എന്നതാണ് യുവതിയുടെ ആരോപണം.

പ്രമുഖ ഓര്‍ത്തോപീഡിക് സര്‍ജന് എതിരെയാണ് ആരോപണം. ഇടുപ്പിന് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് യുവതി ചികിത്സ തേടിയെത്തിയത്. പരിശോധനയുടെ ഭാഗമായി യുവതിയോട് കിടക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ട്രൗസര്‍ അഴിച്ച് സ്വകാര്യഭാഗത്ത് അനാവശ്യമായി സ്പര്‍ശിക്കാന്‍ ശ്രമിച്ച ഡോക്ടറുടെ കൈ യുവതി പിടിച്ചുമാറ്റി. സംഭവത്തിന് പിന്നാലെ ഡോക്ടര്‍ സ്ഥലത്ത് നിന്ന് കാറില്‍ കടന്നുകളഞ്ഞതായാണ് റിപ്പോര്‍ട്ട്. 

നടന്ന സംഭവം ഭര്‍ത്താവിനോടും വീട്ടുകാരോടും പറഞ്ഞതോടെയാണ് പുറംലോകം അറിഞ്ഞത്. ഉടന്‍ തന്നെ ക്ലിനിക്കില്‍ പോയ ഭര്‍ത്താവ് ഡോക്ടറുടെ മുഖത്തടിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡോക്ടര്‍ക്കെതിരെ യുവതി പൊലീസില്‍ പരാതി നല്‍കി. ഡോക്ടര്‍ക്കെതിരെ പൊലീസ്  കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

SCROLL FOR NEXT