പ്രതീകാത്മക ചിത്രം 
India

കാമുകിയുമായി ബ്രേക്കപ്പ്, വിഷമം താങ്ങാനാവാതെ മെഴ്‌സിഡസ് ബെൻസിന് തീയിട്ട് ഡോക്ടർ

തമിഴ്‌നാട്ടിലെ ധർമപുരി സ്വദേശിയായ 29കാരനായ ഡോക്ടറാണ് സ്വന്തം കാറിന് തീവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കാമുകിയുമായി ബ്രേക്കപ്പ് ആയതിന്റെ വിഷമത്തിൽ മെഴ്‌സിഡസ് ബെൻസ് കാറിന് തീയിട്ട് ഡോക്ടർ. തമിഴ്‌നാട്ടിലെ ധർമപുരി സ്വദേശിയായ 29കാരനായ ഡോക്ടറാണ് സ്വന്തം കാറിന് തീവച്ചത്. ബെൻസിന് തീവച്ച ശേഷം ഡോക്ടർ കാറിനുള്ളിൽ തന്നെയിരുന്ന് ആത്മഹത്യക്ക് ശ്രമിച്ചതായും പൊലീസ് സംശയിക്കുന്നു.

കാഞ്ചീപുരത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ സഹപാഠിയായിരുന്ന കാമുകിയുമായി ഡോക്ടർ കുറച്ചുവർഷങ്ങൾക്ക് മുൻപ് ബന്ധം വേർപിരിഞ്ഞിരുന്നു. ഇതിനുപിന്നാലെ യുവാവ് വിഷാദത്തിലാകുകയും ചികിത്സ തേടുകയും ചെയ്തിരുന്നു. ഡോക്ടർ റിഹാബ്ലിറ്റേഷൻ തെറാപ്പിയിലായിരുന്നെന്നാണ് റിപ്പോർട്ട്. കാമുകിക്കൊപ്പം സമയം ചിലവിട്ടിരുന്ന കുളത്തിനരികിൽ വച്ചാണ് ഡോക്ടർ ജീവനൊടുക്കാൻ ശ്രമിച്ചത്. 

കാറിൽ തീപടരുന്നത് കണ്ട നാട്ടുകാർ ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയും ഡോക്ടറെ പുറത്തെത്തിക്കുകയുമായിരുന്നു. കാർ പൂർണമായും കത്തിനശിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT