649 സിസി ട്വിന്‍ എന്‍ജിന്‍, ഡ്യുവല്‍ ചാനല്‍ എബിഎസ്, വില 8.23 ലക്ഷം രൂപ; കാവാസാക്കിയുടെ പുതിയ വള്‍ക്കന്‍ എസ് വിപണിയില്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ കാവാസാക്കിയുടെ വള്‍ക്കന്‍ എസ് 2027 പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു
2027 Kawasaki Vulcan S Launched in India
2027 Kawasaki Vulcan S Launched in India
Edited By:
Updated on
1 min read

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ കാവാസാക്കിയുടെ വള്‍ക്കന്‍ എസ് 2027 പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 8.23 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. പരിഷ്‌കരിച്ച ബ്രേക്കുകളും ബ്ലൂയിഷ് ഗ്രീനിനൊപ്പമുള്ള മെറ്റാലിക് കാര്‍ബണ്‍​ഗ്രേ എന്ന പുതിയ കളര്‍ സ്‌കീമുമാണ് പരിഷ്‌കരിച്ച പതിപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത.

മുന്‍ മോഡലിലെ അതേ 649 സിസി, പാരലല്‍ ട്വിന്‍ എന്‍ജിന്‍ തന്നെയാണ് വള്‍ക്കന്‍ എസിനും കരുത്തേകുന്നത്. ഇത് 7500 ആര്‍പിഎംഎല്ലില്‍ 60 ബിഎച്ച്പി കരുത്തും 6600 ആര്‍പിഎമ്മില്‍ 62.4 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. 6 സ്പീഡ് ഗിയര്‍ബോക്‌സുമായാണ് എന്‍ജിനെ ബന്ധിപ്പിച്ചിരിക്കുന്നത്.

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ഓഫ്‌സൈറ്റ് ലേഡൗണ്‍ മോണോഷോക്കും നല്‍കിയിട്ടുള്ള അതേ ട്യൂബുലാര്‍ ഡയമണ്ട് ഫ്രെയിമിലാണ് വള്‍ക്കന്‍ എസ് നിര്‍മ്മിച്ചിരിക്കുന്നത്. മുന്നില്‍ 272 എംഎം ഡിസ്‌കും പിന്നില്‍ 216 എംഎം റോട്ടറുമാണ് ബ്രേക്കിങ് സംവിധാനത്തില്‍ വരുന്നത്. കൂടാതെ ഡ്യുവല്‍ ചാനല്‍ എബിഎസും ഇതിലുണ്ട്.

2027 Kawasaki Vulcan S Launched in India
ഇലക്ട്രിക് ബൈക്ക് രംഗത്തേയ്ക്ക് ടിവിഎസും ബജാജും; പുതിയ മോഡലുകള്‍ അടുത്ത വര്‍ഷം വിപണിയില്‍
2027 Kawasaki Vulcan S Launched in India
സഡന്‍ ബ്രേക്ക് ഇടുമ്പോള്‍ ഫ്രണ്ട് വീല്‍ ലോക്ക് ആകില്ല, പുതിയ ബ്രേക്കിങ് സംവിധാനം; ഗ്ലാമര്‍ എക്സ് 125 വിപണിയില്‍
Summary

2027 Kawasaki Vulcan S launched at Rs 8.23 lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com