വീഡിയോ ദൃശ്യം 
India

പിഞ്ചുകുഞ്ഞിന്റെ തല കടിച്ചെടുത്ത് നായ നടുറോഡില്‍; ഞെട്ടല്‍

എടിഎമ്മില്‍ പണമെടുത്തിറങ്ങുന്നതിനിടെയാണ് ഞെട്ടിപ്പിക്കുന്ന ദൃശ്യം യുവാവിന്റെ കണ്ണില്‍പ്പെട്ടത്‌ 

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പിഞ്ചുകുഞ്ഞിന്റെ തല കടിച്ചെടുത്ത് നായ നടുറോഡില്‍. മധുരയിലെ ബീബിക്കുളത്താണ് സംഭവം. ബാങ്കില്‍ പണമെടുക്കാന്‍ വന്നയാളുടെ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു.

ഉച്ചയ്ക്ക് 12 മണിക്ക് ശേഷമാണ് സംഭവം. ബുധനാഴ്ച ഉച്ചയോടെ ബീബിക്കുളത്തുള്ള ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മില്‍ നിന്ന് ഇയാള്‍ പണം എടുത്ത് ഇറങ്ങുന്നതിനെ നായ കുഞ്ഞിന്റെ തലയുമായി നടക്കുന്നത് ശ്രദ്ധയില്‍പ്പെടുകായിരുന്നു. ചെളിപുരുണ്ട നിലയിലായിരന്നു കഞ്ഞിന്റെ ശരീരം. സംഭവം ഉടന്‍ തന്നെ  യുവാവ് പൊലീസില്‍ അറിയിച്ചു. വിവരം അറിഞ്ഞ് ഉടന്‍ തന്നെ പൊലീസും സ്ഥലത്തെ വില്ലേജ് ഓഫീസറും സ്ഥലത്തെത്തുകയായിരുന്നു.

കുട്ടിയുടെ തല സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ച കുട്ടിയെ തിരിച്ചറിയാനായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. കുഞ്ഞിന്റെ കടിച്ചെടുത്ത തലയുമായി ഒരു നായ തെരുവിലൂടെ നടക്കുന്നുണ്ടെന്ന് ഉച്ചയ്ക്കാണ് സേ്റ്റഷനില്‍ വിവരം ലഭിച്ചതെന്ന് തല്ലാകുളം എസ്‌ഐ പറഞ്ഞു. അതേസമയം സമീപത്തെ ഏതെങ്കിലും വീട്ടില്‍ നിന്ന് നായ കുഞ്ഞിനെ കടിച്ചെടുത്തതാകാന്‍ വഴിയില്ലെന്നാണ് പൊലീസ് പറയുന്നത്. ജനിച്ച ഉടന്‍ മാതാപിതാക്കള്‍ വഴിയോരത്ത് ഉപേക്ഷിച്ച കുട്ടിയെയാകും നായ കടിച്ചെടുത്തതെന്ന നിഗമനത്തിലാണ് പൊലീസ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്രവാസി യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് പ്രണയപ്പക; പട്ടാപ്പകല്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു, ഓടി രക്ഷപ്പെട്ട് പ്രതി

'2022ലെ ഫൈനൽ തോൽവി വലിയ മുറിവ്, എന്റെ ഉറക്കം പോലും നഷ്ടപ്പെടുത്തി'

'എന്റെ ഭാ​ഗം ഒഴിവാക്കുകയാണെന്ന് ബാലാജി പറഞ്ഞു'; 'കറുപ്പി'ലെ തന്റെ റോൾ കട്ട് ചെയ്തതിനെക്കുറിച്ച് ആര്യ

SCROLL FOR NEXT