പ്രതീകാത്മക ചിത്രം 
India

പപ്പാ ഞങ്ങളെ ഓര്‍ത്ത് വേവലാതിപ്പെടരുത്; കല്യാണം കഴിച്ചെന്ന് മകളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

മകളെ തട്ടിക്കൊണ്ടുപോയെന്ന പിതാവിന്റെ പരാതിക്ക് പിന്നാലെ വിവാഹം കഴിഞ്ഞെന്ന് സമൂഹമാധ്യമങ്ങളില്‍ യുവതിയുടെ പോസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

പറ്റ്‌ന: മകളെ തട്ടിക്കൊണ്ടുപോയെന്ന പിതാവിന്റെ പരാതിക്ക് പിന്നാലെ വിവാഹം കഴിഞ്ഞെന്ന് സമൂഹമാധ്യമങ്ങളില്‍ യുവതിയുടെ പോസ്റ്റ്. കല്യാണവീഡിയോയും യുവതി പങ്കുവച്ചു. ബിഹാറിലെ ഹാജിപുര്‍ സ്വദേശിയായ യുവതിയാണ് പിതാവിന്റെ പരാതി വ്യാജമാണെന്നും താന്‍ വിവാഹിതയായെന്നും അവകാശപ്പെട്ട സാമൂഹികമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. 

പൊലീസില്‍ കഴിഞ്ഞ ദിവസമാണ് മകളെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് പിതാവ് പരാതി നല്‍കിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് പെണ്‍കുട്ടിയുടെ പുതിയ വീഡിയോയയുമായി സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. 

വീഡിയോയില്‍ ഒപ്പമുള്ളയാള്‍ ഇത് തന്റെ വരനാണെന്നും തന്റെ വിവാഹം കഴിഞ്ഞെന്നുമാണ് പെണ്‍കുട്ടി പറയുന്നത്. പിതാവിന്റെ പരാതി വ്യാജമാണെന്നും പൊലീസ് തങ്ങളെ സഹായിക്കണമെന്നും വീഡിയോയില്‍ പറയുന്നുണ്ട്. തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം ചെയ്തതെന്നും താന്‍ സന്തോഷവതിയാണെന്നും പപ്പ ഞങ്ങളെ ശല്യപ്പെടുത്തരുതെന്നും പെണ്‍കുട്ടി വീഡിയോയിലൂടെ ആവശ്യപ്പെട്ടു. ബന്ധുക്കളോടും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. 

അതേസമയം, പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ പെണ്‍കുട്ടിയെ പൊലീസീന് കണ്ടെത്താനായിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT