മോദിക്ക് വോട്ടു ചെയ്യാനഭ്യര്‍ഥിച്ചുള്ള വിവാഹക്ഷണക്കത്ത്  എക്‌സ്‌
India

വിവാഹ സമ്മാനം ഒന്നും വേണ്ട, മോദിക്ക് വോട്ട് ചെയ്താല്‍ മതി; വിവാഹക്ഷണക്കത്തില്‍ വോട്ടഭ്യര്‍ഥന നടത്തി തെലുങ്കാന സ്വദേശി

മോദിയുടെ ചിത്രവും കത്തിലുണ്ട്.

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: മകന്റെ വിവാഹ ക്ഷണക്കത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദിക്ക് വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിച്ച് തെലങ്കാന സ്വദേശി. അതിഥികള്‍ വിവാഹ സമ്മാനം ഒന്നും കൊണ്ടുവരേണ്ടെന്നും മോദിക്കു നല്‍കുന്ന വോട്ടാണ് ഏറ്റവും നല്ല വിവാഹസമ്മാനമെന്നുമാണു നന്ദികാന്തി നര്‍സിംലു വിവാഹക്ഷണക്കത്തില്‍ അച്ചടിച്ചിരിക്കുന്നത്. മോദിയുടെ ചിത്രവും കത്തിലുണ്ട്.

ഏപ്രില്‍ നാലിനാണു നന്ദികാന്തിയുടെ മകന്‍ സായ് കുമാറിന്റെ വിവാഹം. മഹിമ റാണിയാണു വധു. കെട്ടിട നിര്‍മാണത്തിനാവശ്യമായ തടി ഉരുപ്പിടികളുടെ വിതരണക്കാരനാണു നന്ദികാന്തി. മോദിയോടുള്ള സ്‌നേഹമാണു മകന്റെ വിവാഹ ക്ഷണക്കത്തിലൂടെ പ്രകടിപ്പിച്ചതെന്നാണ് ഇയാള്‍ പറയുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിവാഹ ക്ഷണക്കത്തില്‍ വോട്ടഭ്യര്‍ഥന നടത്തുന്ന ആദ്യ വ്യക്തിയല്ല നന്ദികാന്തി. 2019ലെ പൊതുതെരഞ്ഞെടുപ്പിലും ഈ രീതിയില്‍ വോട്ടഭ്യര്‍ഥന നടത്തിയിരുന്നു. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച് വിവാഹക്ഷണക്കത്ത് തയ്യാറാക്കിയതിന് ഒരാള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

സുധാകരന് സീറ്റില്ല?; ബിജെപിയിലും അനിശ്ചിതത്വം, ഇറാനോട് കടുപ്പിച്ച് ഖത്തര്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

21 ചരക്കു കപ്പലുകളും 611 ജീവനക്കാരും ഹോർമുസിൽ കുടുങ്ങി, ചർച്ചകളുമായി ഇന്ത്യ

'ഓരോ തുള്ളി രക്തത്തിന്റെയും വില യുഎസും ഇസ്രയേലും ഒടുക്കേണ്ടി വരും; നീതി നടപ്പാക്കുക തന്നെ ചെയ്യും’

'തെരഞ്ഞെടുപ്പിന്റെ പേരിൽ എന്റെ ഹണിമൂൺ മുക്കരുത്!' അപേക്ഷയുമായി അധ്യാപിക കലക്ടറേറ്റിൽ

SCROLL FOR NEXT