പ്രതീകാത്മക ചിത്രം 
India

'രാത്രിയിലും കഴിക്കാന്‍ ഇഡ്ഡലി തന്നെ', ഉറങ്ങിക്കിടന്ന രണ്ടു തൊഴിലാളികളെ പിക്കാസ് കൊണ്ട് കുത്തിക്കൊന്നു, അറസ്റ്റ് 

കര്‍ണാടകയില്‍ ഇഡ്ഡലിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് രണ്ടുപേരെ ക്രൂരമായി കൊലപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയില്‍ ഇഡ്ഡലിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് രണ്ടുപേരെ ക്രൂരമായി കൊലപ്പെടുത്തി. ഉറങ്ങിക്കിടക്കുമ്പോള്‍ രണ്ടുപേരെയും പിക്കാസ് കൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. പ്രതിയെ അറസ്റ്റ് ചെയ്തു.

ശിവമോഗ ജില്ലയിലെ തീര്‍ഥഹള്ളിയിലാണ് സംഭവം. കെട്ടിടനിര്‍മ്മാണ തൊഴിലാളികളായ ദാവണഗെരെ സ്വദേശി ബീരേഷ് (35), മഞ്ജപ്പ(46) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ ഭക്ഷണം പാചകം ചെയ്യാന്‍ ഏല്‍പ്പിച്ചിരുന്ന രാജണ്ണയെന്ന തൊഴിലാളിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കുരുവള്ളിയില്‍ നിര്‍മ്മാണത്തിലുള്ള വിശ്വകര്‍മ്മ കമ്മ്യൂണിറ്റി ഹാളില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. സംഭവ ദിവസം രാവിലെ രാജണ്ണയാണ് ഇഡ്ഡലി തയ്യാറാക്കിയത്. രാത്രിയിലും കഴിക്കാന്‍ ഇഡ്ഡലി തന്നെയാണെന്ന് രാജണ്ണ മറ്റു തൊഴിലാളികളോട് പറഞ്ഞു. 

ഇതില്‍ രോഷാകുലരായ ബീരേഷും മഞ്ജപ്പയും രാജണ്ണയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഇതിന് പ്രതികാരമായി ബീരേഷും മഞ്ജപ്പയും ഉറങ്ങുന്ന സമയത്ത് രാജണ്ണ പിക്കാസ് ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

SCROLL FOR NEXT