കോവിഡ് പരിശോധന/ഫയല്‍ ചിത്രം 
India

പത്തു സംസ്ഥാനങ്ങളില്‍ ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ്, വ്യാപനശേഷി കൂടുതല്‍; ആശങ്ക 

രാജ്യം രണ്ടാം കോവിഡ് തരംഗത്തെ നേരിടുന്നതിനിടെ, പത്തു സംസ്ഥാനങ്ങളില്‍ ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത് ആശങ്ക വര്‍ധിപ്പിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യം രണ്ടാം കോവിഡ് തരംഗത്തെ നേരിടുന്നതിനിടെ, പത്തു സംസ്ഥാനങ്ങളില്‍ ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത് ആശങ്ക വര്‍ധിപ്പിക്കുന്നു. കോവിഡ് വ്യാപനനിരക്ക് ഉയരാനും രോഗികളുടെ എണ്ണം വര്‍ധിക്കാനും കാരണം ഇതാകാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ വൃത്തങ്ങള്‍ സൂചന നല്‍കി.

മഹാരാഷ്ട്ര, ഡല്‍ഹി, പശ്ചിമംബംഗാള്‍, ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ് അടക്കമുള്ള പത്തു സംസ്ഥാനങ്ങളിലാണ് ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസുകളെ കണ്ടെത്തിയത്. പഞ്ചാബിന് പുറമേ ഡല്‍ഹിയിലും യുകെ കോവിഡ് വകഭേത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പഞ്ചാബില്‍ കോവിഡ് കേസുകളില്‍ 80 ശതമാനവും യുകെ കോവിഡ് വകഭേദമാണ് ഹേതു. മഹാരാഷ്ട്രയില്‍ അടുത്തിടെ ഉണ്ടായ കോവിഡ് കേസുകളില്‍ 60 ശതമാനത്തിലും ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. 

വിദഗ്ദ പരിശോധനയിലാണ് ഇരട്ട വൈറസ് സാന്നിധ്യം കണ്ടെത്തിയത്. കേരളത്തിലെയും സാധ്യത കേന്ദ്രം തളളിക്കളയുന്നില്ല. നിലവില്‍ 10 സംസ്ഥാനങ്ങളില്‍ യുകെ കോവിഡ് വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ബ്രസീല്‍, ദക്ഷിണാഫ്രിക്ക കോവിഡ് വകഭേദങ്ങള്‍ ചുരുക്കും ചിലയിടങ്ങളില്‍ മാത്രമാണ് കണ്ടെത്തിയത്. 

രാജ്യത്ത് കോവിഡ് രോഗബാധ നിയന്ത്രണാധീതമായി തുടരുകയാണ്. പ്രതിദിന കോവിഡ രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 2,00,739 പേര്‍ക്ക് കോവിഡ സ്ഥിരീകരിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

ആദ്യഗോള്‍ നേടിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞു; കാരണം വെളിപ്പെടുത്തി മെസി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

ഇറാന്റെ പുനരധിവാസം; 300 ബില്യണ്‍ ഡോളറിന്റെ ധനസഹായ പദ്ധതി യുഎസ് രൂപീകരിക്കണം, ഉപരോധങ്ങളും പിന്‍വലിക്കണം; ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

SCROLL FOR NEXT