യന്ത്രത്തോക്കിന്റെ പരീക്ഷണം/പിഐബി ചിത്രം 
India

'ചൈനയ്ക്ക് മുന്നറിയിപ്പ്', ഒരു മിനിറ്റില്‍ 700 വെടിയുതിര്‍ക്കാം, 100മീറ്ററിലധികം ദൂരപരിധി, കൃത്യതയില്‍ 'മുമ്പന്‍'; അത്യാധുനിക യന്ത്രത്തോക്കിന്റെ പരീക്ഷണം വിജയം

അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ, പ്രമുഖ പൊതുമേഖല പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ വികസിപ്പിച്ച അത്യാധുനിക  യന്ത്രത്തോക്കിന്റെ  പരീക്ഷണം വിജയകരം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ, പ്രമുഖ പൊതുമേഖല പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ വികസിപ്പിച്ച അത്യാധുനിക  യന്ത്രത്തോക്കിന്റെ  പരീക്ഷണം വിജയകരം. 5.56 മില്ലിമീറ്റര്‍ നീളമുള്ള വെടിയുണ്ട വിന്യസിക്കാന്‍ കഴിയുന്നവിധത്തിലുള്ള വ്യാസവും 30 മില്ലിമീറ്റര്‍ നീളവുമുള്ള ഭാരം കുറഞ്ഞ അത്യാധുനിക യന്ത്രത്തോക്കാണ് ഡിആര്‍ഡിഒ വികസിപ്പിച്ചത്. 

മിനിറ്റില്‍ 700ലധികം വെടിയുതിര്‍ക്കാന്‍ വരെ ശേഷിയുള്ള കാര്‍ബൈനാണ് ഡിആര്‍ഡിഒ വികസിപ്പിച്ചത്. വാതകാധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന സെമി ഓട്ടോമാറ്റിക് ആയുധമാണ് മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി നിര്‍മ്മിച്ചത്. തിങ്കളാഴ്ചയാണ് ഇതിന്റെ അന്തിമപരീക്ഷണം നടന്നത്.

100 മീറ്റലധികമാണ് ഇതിന്റെ ദൂരപരിധി. മൂന്ന് കിലോ ഭാരം വരും ഈ യന്ത്രത്തോക്കിന്.  കൂടുതല്‍ കൃത്യത ഉറപ്പുവരുത്താന്‍ കഴിയുന്നതാണ് ഈ അത്യാധുനിക യന്ത്രത്തോക്കെന്ന് അധികൃതര്‍ പറഞ്ഞു. ഉയര്‍ന്ന പ്രദേശങ്ങളില്‍ പോലും മികച്ച നിലയിലാണ് ഇതിന്റെ പ്രവര്‍ത്തനമെന്ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

ഒറ്റകൈയില്‍ എടുത്ത് ഉയര്‍ത്തി വെടിയുതിര്‍ക്കാന്‍ ശേഷിയുള്ളതാണ് ഈ ആയുധം. വെടിയുണ്ട ഫലപ്രദമായി പുറന്തള്ളാന്‍ സാധിക്കുന്ന വിധം ലോ റീകോയില്‍ സംവിധാനം യന്ത്രത്തോക്കിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT