As Snake Slithers Out Of Car Side Mirror In Tamil Nadu 
India

ഓടുന്ന കാറിന്റെ സൈഡ് മിററില്‍ നിന്ന് പുറത്തേയ്ക്ക് വന്ന് പാമ്പ്, ഞെട്ടി ഡ്രൈവര്‍, ഒടുവില്‍- വിഡിയോ

പാമ്പുമായി ബന്ധപ്പെട്ട് നിരവധി വിഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്.

സമകാലിക മലയാളം ഡെസ്ക്

പാമ്പുമായി ബന്ധപ്പെട്ട് നിരവധി വിഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് ഭയപ്പെടുത്തുമ്പോള്‍ മറ്റു ചിലത് കൗതുകം ജനിപ്പിക്കുന്നതാണ്. വീട്ടില്‍ നിന്ന് വാഹനം പുറത്തെടുക്കും മുന്‍പ് വാഹനം മുഴുവനായി പരിശോധിക്കണമെന്ന് വിദഗ്ധര്‍ ആവര്‍ത്തിച്ച്് നല്‍കുന്ന മുന്നറിയിപ്പ് ആണ്.

വാഹനങ്ങളിലേക്ക് ഇഴഞ്ഞുകയറി പാമ്പുകള്‍ പതുങ്ങിയിരുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പലപ്പോഴും വാഹനം ഓടിക്കുമ്പോഴാണ് പാമ്പിനെ കാണുന്നത്. പാമ്പിനെ കണ്ട് ഭയന്ന് നിയന്ത്രണം വിട്ട് വാഹനം അപകടത്തില്‍പ്പെടാനുള്ള സാധ്യതയുമുണ്ട്. തമിഴ്‌നാട്ടില്‍ കാറിന്റെ സൈഡ് മിററിന്റെ ഉള്ളില്‍ നിന്ന് പാമ്പ് പുറത്തേയ്ക്ക് വരുന്നതും ഇത് കണ്ട് ഡ്രൈവര്‍ ഭയപ്പെടുന്നതുമായ സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

തമിഴ്നാട്ടിലെ നാമക്കല്‍-സേലം റോഡിലാണ് സംഭവം. ഓടുന്ന കാറിന്റെ സൈഡ് മിററിന്റെ ഉള്ളില്‍ നിന്നാണ് പാമ്പ് പുറത്തേയ്ക്ക് വന്നത്. തിരക്കേറിയ റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ഡ്രൈവര്‍ അസാധാരണമായ ചലനം ശ്രദ്ധിക്കുകയും പാമ്പ് പുറത്തുവരുന്നത് കണ്ട് ഞെട്ടിപ്പോവുകയും ചെയ്തു. സൈഡ് മിററിന്റെ ഇടുങ്ങിയ സ്ഥലത്ത് പതുങ്ങിയിരുന്ന ചെറിയ പാമ്പ് ആണ് പുറത്തുവന്നത്. എന്നാല്‍ മനസ്സാന്നിധ്യം കൈവിടാതെ ഡ്രൈവര്‍ സുരക്ഷിതമായി വാഹനം ഒതുക്കിനിര്‍ത്തിയത് കാരണം അപകടം ഒഴിവായി. ഡ്രൈവർ തന്നെയാണ് വിഡിയോ ചിത്രീകരിച്ചത്. ഉടന്‍ തന്നെ നാട്ടുകാര്‍ ഒാടിക്കൂടി.വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പാമ്പ് പിടിത്ത വിദഗ്ധര്‍ പാമ്പിനെ പിടികൂടി

Driver Shocked As Snake Slithers Out Of Car Side Mirror In Tamil Nadu

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്‌ഫോടനത്തിന് മുമ്പ് പള്ളിയിലുമെത്തി, ഉമര്‍ നബിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, കാറിന്റെ പിന്‍സീറ്റില്‍ സ്‌ഫോടക വസ്തുക്കള്‍ അടങ്ങിയ ബാഗ്

എസ് എൻ യൂണിവേഴ്സിറ്റി റീജിയണൽ ഡയറക്ടർ; അപേക്ഷ തീയതി നീട്ടി

കാലിക്കറ്റ് സർവകലാശാല: എം എഡ് പ്രവേശനത്തിന്റെ അപേക്ഷാ തീയതി നീട്ടി

തൃക്കാരയില്‍ എല്‍ഡിഎഫില്‍ ഭിന്നത; ഒറ്റയ്ക്ക് മത്സരിക്കാൻ സിപിഐ

53 റണ്‍സിനിടെ വീണത് 5 വിക്കറ്റുകള്‍; പൊരുതിക്കയറി ദക്ഷിണാഫ്രിക്ക; ഇന്ത്യ എയ്ക്ക് വിജയ ലക്ഷ്യം 286 റണ്‍സ്

SCROLL FOR NEXT