ഫാക്ടറിയില്‍ റെയ്ഡ് നടത്തുന്ന ഉദ്യോഗസ്ഥന്‍ എക്സ്
India

മധ്യപ്രദേശിലെ ഫാക്ടറിയിൽ നിന്ന് 1800 കോടിയുടെ മയക്കുമരുന്ന് പിടികൂടി; രണ്ടു പേർ അറസ്റ്റിൽ

നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ഗുജറാത്തിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് മയക്കു മരുന്നു റെയ്ഡില്‍ പിടികൂടിയത്.

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ ഒരു ഫാക്ടറിയില്‍ നിന്ന് 1800 കോടി വിലമതിക്കുന്ന മയക്കുമരുന്നു പിടിച്ചെടുത്തു. നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ഗുജറാത്തിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്.

ഫാക്ടറിയില്‍ ഉല്‍പ്പാദിപ്പിച്ചിരുന്ന മയക്കുമരുന്നുകളാണ് റെയ്ഡില്‍ കണ്ടെടുത്തത്. അനധികൃത മയക്കുമരുന്ന് ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു.

മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തില്‍ വിജയിച്ച ഉദ്യോഗസ്ഥരെ ഗുജറാത്ത് മന്ത്രി ഹര്‍ഷ് സ്വാംഘി പ്രശംസിച്ചു. കഴിഞ്ഞ ആഴ്ച ഡല്‍ഹിയിലും വ്യാപകമായ മയക്കുമരുന്ന് വേട്ട നടന്നിരുന്നു. മഹിപാല്‍പൂരില്‍ 560 കിലോ കൊക്കെയ്‌നും 40 കിലോ ഹൈഡ്രോപോണിക് മരിജുവാനയും പിടിച്ചെടുത്തിരുന്നു. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് മയക്കുമരുന്ന് രാജ്യത്ത് എത്തുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT