പ്രതീകാത്മക ചിത്രം 
India

അള്‍ട്രാസൗണ്ടിനിടെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി, മദ്യലഹരിയില്‍ ലൈംഗികാതിക്രമം; ഗര്‍ഭിണിയുടെ പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസ് 

ഉത്തര്‍പ്രദേശില്‍ മദ്യലഹരിയില്‍ ഡോക്ടര്‍ ഗര്‍ഭിണിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മദ്യലഹരിയില്‍ ഡോക്ടര്‍ ഗര്‍ഭിണിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി. ഇത് ചോദിക്കാന്‍ ചെന്ന സഹോദരനെ ഡോക്ടര്‍ മര്‍ദിച്ചു. പരാതി പിന്‍വലിക്കാന്‍ ഉന്നതതല ബന്ധം ഉപയോഗിച്ച് യുവതിയെ സമ്മര്‍ദ്ദത്തിലാഴ്ത്താന്‍ ശ്രമിക്കുന്നതായും പരാതിയില്‍ പറയുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിന് അടക്കം വിവിധ വകുപ്പുകള്‍ അനുസരിച്ച് ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഗ്രേറ്റര്‍ നോയിഡയിലെ ദാദ്രി മേഖലയിലാണ് സംഭവം. അള്‍ട്രാസൗണ്ട് പരിശോധനയ്ക്ക് എത്തിയ തനിക്ക് നേരെ ഡോക്ടര്‍ ലൈംഗികാതിക്രമം നടത്തി എന്നാണ് ഗര്‍ഭിണിയുടെ പരാതിയില്‍ പറയുന്നത്. ഡോക്ടര്‍ രാജ്ബിര്‍ നഗറിന് എതിരെയാണ് യുവതി രംഗത്തുവന്നത്. തന്നെ കയറിപ്പിടിച്ച ഡോക്ടര്‍ അള്‍ട്രാ സൗണ്ടിനിടെ വസ്ത്രം അഴിച്ചുമാറ്റി.പരിശോധന നടത്തുന്ന വേളയില്‍ ഡോക്ടര്‍ മദ്യപിച്ചിരുന്നതായും പരാതിയില്‍ പറയുന്നു.

ഡോക്ടര്‍ അപമര്യാദയായി പെരുമാറിയ കാര്യം സഹോദരനോട് പറഞ്ഞു. ഇത് ചോദിക്കാന്‍ ചെന്ന സഹോദരനെ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തതായി യുവതിയുടെ പരാതിയില്‍ പറയുന്നു. ഡോക്ടര്‍ക്കെതിരെയുള്ള പരാതി പിന്‍വലിക്കാന്‍ ഉന്നതതല ബന്ധം ഉപയോഗിച്ച് സമ്മര്‍ദ്ദം ചെലുത്തുന്നതായും യുവതിയുടെ പരാതിയില്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം