ഫയൽ ചിത്രം 
India

മദ്യപിച്ചെത്തി പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് ഡാന്‍സ് ചെയ്യിച്ചു; വീഡിയോ പകര്‍ത്തി; സര്‍ക്കാര്‍ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

ക്ലാസ് റൂമിലെത്തി തനിക്കൊപ്പം നൃത്തം ചചെയ്യാന്‍ കുട്ടികളെ നിര്‍ബന്ധിച്ച അധ്യാപകന്‍, ഇതിന്റെ വീഡിയോയും റെക്കോര്‍ഡ് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മദ്യപിച്ചെത്തി വിദ്യാര്‍ത്ഥിനികളെ നിര്‍ബന്ധിച്ച് ഡാന്‍സ് ചെയ്യിച്ച സ്‌കൂള്‍ പ്രധാനാധ്യാപകനെ സസ്‌പെന്റ് ചെയ്തു. മധ്യപ്രദേശിലെ ദാമോ ജില്ലയിലെ മധിയാദോ ഗ്രാമത്തിലെ സര്‍ക്കാര്‍ മിഡില്‍ സ്‌കൂളിലാണ് സംഭവം നടന്നത്.അധ്യാപകന്‍ വിദ്യാര്‍ത്ഥിനികളെ നിര്‍ബന്ധിച്ച് നൃത്തം ചെയ്യിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. 

ഹെഡ്മാസ്റ്റര്‍ രാജേഷ് മുണ്ഡയ്ക്ക് എതിരെ കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ പരാതി നല്‍കിയിരുന്നു. വെള്ളിയാഴ്ചയാണ് നടപടിയ്ക്ക് ആസ്പദമായ സംഭവം നടന്നത്. ക്ലാസ് റൂമിലെത്തി തനിക്കൊപ്പം നൃത്തം ചചെയ്യാന്‍ കുട്ടികളെ നിര്‍ബന്ധിച്ച അധ്യാപകന്‍, ഇതിന്റെ വീഡിയോയും റെക്കോര്‍ഡ് ചെയ്തു. 

വീട്ടിലെത്തിയ പെണ്‍കുട്ടികള്‍ മാതാപിതാക്കളോട് കാര്യം പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പിന്നാലെ ജില്ലാ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ബ്ലോക്ക് എഡ്യുക്കേഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ട് പ്രകാരമാണ് അധ്യാപകനെ സസ്‌പെന്റ് ചെയ്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT