വീഡിയോ ദൃശ്യം 
India

മദ്യലഹരിയില്‍ കാളപ്പുറത്തേറി 'മരണപ്പാച്ചില്‍'; വീഡിയോ വൈറല്‍; യുവാവിനെതിരെ കേസ്

വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു യുവാവിന്റെ അതിസാഹസികത.

Author : സമകാലിക മലയാളം ഡെസ്ക്

ഡെറാഢൂണ്‍: മദ്യലഹരിയില്‍ കാളപ്പുറത്തുകയറി അതിവേഗത്തില്‍ ഓടിച്ചുപോകുന്ന യുവാവിന്റെ വീഡിയോ വൈറല്‍.  വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു യുവാവിന്റെ അതിസാഹസികത. സംഭവത്തില്‍ യുവാവാവിനെതിരെ നിയമനടപടികള്‍ സ്വീകരിച്ചതായി പൊലീസ് പറഞ്ഞു. ഉത്തരാഖണ്ഡിലെ ഋഷികേശില്‍ വച്ചായിരുന്നു സംഭവം.

യുവാവ് വീഡിയോ വൈറലാക്കുന്നതിനായാണ് മദ്യലഹരിയില്‍ കാളപ്പുറത്തേറി അതിവേഗത്തില്‍ പാഞ്ഞതെന്ന് പൊലീസ് പറഞ്ഞു. മെയ് അഞ്ചാം തീയതിയായിരുന്നു സംഭവവമെന്നും പൊലീസ് പറഞ്ഞു. യുവാവിനെതിരെ നിയമനടപടി സ്വീകരിച്ചതായും, ഭാവിയില്‍ മൃഗങ്ങളെ ഉപയോഗിച്ച് ഇത്തരം സാഹസികതകള്‍ക്ക് ശ്രമിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയതായും പൊലീസ് അറിയിച്ചു. 

കാള അതിവേഗത്തില്‍ വരുന്നതുകണ്ട് റോഡിലുള്ളവര്‍ മാറുന്നത് വീഡിയോയില്‍ കാണാം. നിരവധി പേര്‍ കാളയോട്ടത്തെ ജെല്ലിക്കെട്ടുമായാണ് താരതമ്യം ചെയ്തത്. നിയമനടപടി സ്വീകരിക്കാന്‍ തക്കത്തിലുള്ള    ഒരു കുറ്റവും യുവാവ് ചെയ്തിട്ടില്ലെന്നുമാണ് വിഡീയോയ്ക്ക് താഴെ പലരുടെയും കമന്റുകള്‍.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT