വീഡിയോ ദൃശ്യം 
India

മദ്യപിച്ചെത്തി; ഭാര്യ പിണങ്ങി വീട്ടില്‍ പോയി; ട്രാന്‍സ്‌ഫോമറിന് മുകളില്‍ കയറി കമ്പിയില്‍ കടിച്ചു; ഗുരുതരാവസ്ഥയില്‍

ഭാര്യ വഴക്കിട്ട് സ്വന്തം ഗ്രാമമായ റെഡ്ഡിപാളയത്തേക്ക് പോയതില്‍ ധര്‍മദുരൈ അസ്വസ്ഥനായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മദ്യപിച്ചെത്തി ഭാര്യയുമായി പിണങ്ങിയ യുവാവ് ട്രാന്‍സ്‌ഫോമറിനു മുകളില്‍ കയറി ഹൈ ടെന്‍ഷന്‍ വയറില്‍ കടിച്ചു. തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ചിന്നമങ്കോട് സ്വദേശിയായ ധര്‍മദുരൈ കില്‍പ്പോക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്

ഭാര്യ വഴക്കിട്ട് സ്വന്തം ഗ്രാമമായ റെഡ്ഡിപാളയത്തേക്ക് പോയതില്‍ ധര്‍മദുരൈ അസ്വസ്ഥനായിരുന്നു. ഭാര്യയെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായി ഭാര്യാസഹോദരന്മാര്‍ക്കെതിരെ പരാതി നല്‍കാന്‍ ധര്‍മദുരൈ പലതവണ പൊലിസിനെ സമീപിച്ചിരുന്നു. ബുധനാഴ്ച പരാതി നല്‍കുന്നതിനായി ധര്‍മ്മദുരൈ ആറമ്പാക്കം പൊലീസ് സ്റ്റേഷനില്‍ എത്തി. പൊലീസ് അയാളോട് വെയ്റ്റിങ് റൂമില്‍ ഇരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. 

എന്നാല്‍ ഉടന്‍ തന്നെ യുവാവ് സ്റ്റേഷന്‍ വളപ്പില്‍നിന്ന് പുറത്തിറങ്ങി കെട്ടിടത്തിന് എതിര്‍വശത്തുള്ള ട്രാന്‍സ്ഫോമറില്‍ കയറുകയായിരുന്നു. ചുറ്റും കൂടിയ ആളുകള്‍ ധര്‍മദുരൈയോട് താഴെയിറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ ഹൈടെന്‍ഷന്‍ വയര്‍ കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ നില ഗുരുതരമായി തുടരുകയാണെന്നു പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

SCROLL FOR NEXT