ചിത്രം: റൊയിട്ടേഴ്‌സ്‌ 
India

ജനുവരി  രണ്ടുമുതല്‍ വാക്‌സിന്‍ ഡ്രൈ റണ്‍; കേരളത്തിലും മഹാരാഷ്ട്രയിലും എല്ലാ പ്രധാന നഗരങ്ങളിലും, തയ്യാറെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

കോവിഡ് വാക്‌സിന്റെ ഉപയോഗത്തിന് ഉടന്‍ അനുമതി നല്‍കിയേക്കുമെന്ന സൂചന നല്‍കി, വാക്‌സിനേഷന്റെ ഡ്രൈ റണ്‍ ജനുവരി രണ്ട് മുതല്‍ നടത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്റെ ഉപയോഗത്തിന് ഉടന്‍ അനുമതി നല്‍കിയേക്കുമെന്ന സൂചന നല്‍കി, വാക്‌സിനേഷന്റെ ഡ്രൈ റണ്‍ ജനുവരി രണ്ട് മുതല്‍ നടത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഡ്രൈ റണ്‍ നടത്തും. വാക്‌സിനേഷന്റെ ആസൂത്രണം എങ്ങനെയാണെന്നും വെല്ലുവിളികള്‍ എന്തൊക്കെയാണെന്നും പരിശോധിക്കാനുമാണ് ഡ്രൈ റണ്‍ നടത്തുന്നത്. 

സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളില്‍ മൂന്ന് സെഷന്‍ ആയി നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരികക്കുന്നത്. മഹാരാഷ്ട്രയിലും കേരളത്തിലും പ്രധാനപ്പെട്ട നഗരങ്ങളില്‍ക്കൂടി ഡ്രൈ റണ്‍ നടത്തുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഡ്രൈ റണ്‍ നടത്താന്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്യാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. 

ലോകത്തെ ഏറ്റവും വലിയ കോവിഡ് വാക്‌സിനേഷന്‍ ദൗത്യത്തിന് ഇന്ത്യ തയ്യാറെടുക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. വാക്‌സിന്‍ വിതരണത്തിനുള്ള അവസാനഘട്ട ഒരുക്കത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇന്ത്യയില്‍ നിര്‍മ്മിച്ച വാക്‌സിന്‍ തന്നെ ജനങ്ങള്‍ക്ക് ലഭിക്കും. എല്ലാവര്‍ക്കും സൗജന്യമായി നല്‍കാനാകും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ നാല് സംസ്ഥാനങ്ങളില്‍ രണ്ട് ദിവസത്തെ െൈഡ്ര റണ്‍ വിജയകരമായി സംഘടിപ്പിച്ചിരുന്നു. ആന്ധ്ര പ്രദേശിലെ കൃഷ്ണ, ഗുജറാത്തിലെ രാജ്‌കോട്ട്, ഗാന്ധി നഗര്‍, ലുധിയാന, പഞ്ചാബിലെ ഷഹീദ് ഭഗത് സിംഗ് നഗര്‍ (നവന്‍ഷഹര്‍), അസമിലെ സോണിത്പുര്‍, നല്‍ബാരി എന്നീ ജില്ലകളിലാണ് രണ്ട് ദിവസത്തെ ഡ്രൈ റണ്‍ നടത്തിയത്
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

കണ്ണൂർ വിമാനത്താവളത്തിൽ അബൂദാബി യാത്രയ്ക്കെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു