ദൂത്‌സാഗര്‍ വെള്ളച്ചാട്ടം 
India

'അമ്പമ്പോ അതി മനോഹരം', ട്രെയിനിനെ 'മൂടി' ദൂത്‌സാഗര്‍ വെള്ളച്ചാട്ടം- വീഡിയോ 

പശ്ചിമഘട്ട മലനിരയില്‍ ഗോവയിലാണ് ദൂത് സാഗര്‍ വെള്ളച്ചാട്ടം

Author : സമകാലിക മലയാളം ഡെസ്ക്

കൊങ്കണ്‍ പാതയിലൂടെയുള്ള ട്രെയിന്‍ യാത്രയില്‍ ആര്‍ക്കും മറക്കാന്‍ കഴിയാത്ത കാഴ്ചയാണ് ദൂത്‌സാഗര്‍ വെള്ളച്ചാട്ടം. ട്രെയിനിനെ വരെ ജല കണികകള്‍ പുതപ്പ് പോലെ മൂടുന്ന വിസ്മയമായ കാഴ്ചകള്‍ ആരിലും ആനന്ദം ഉളവാക്കുന്നതാണ്. ഇപ്പോള്‍ റെയില്‍വേ മന്ത്രാലയം പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

പശ്ചിമഘട്ട മലനിരയില്‍ ഗോവയിലാണ് ദൂത് സാഗര്‍ വെള്ളച്ചാട്ടം. മഴക്കാലത്ത് ദൂത്‌സാഗര്‍ വെള്ളച്ചാട്ടം കാണാന്‍ സഞ്ചാരികളുടെ ഒഴുക്കാണ്. മലനിരയില്‍ നിന്ന് വിരിഞ്ഞ് താഴേക്ക് ഒഴുകുന്ന വെള്ളച്ചാട്ടത്തിന്റെ മനോഹര ദൃശ്യം എല്ലാവരുടെയും മനംകവരുന്നതാണ്. മഞ്ഞ് പോലെ ജലകണികകള്‍ അന്തരീക്ഷത്തില്‍ തളംകെട്ടി നില്‍ക്കുന്നതാണ് ഏറെ ആകര്‍ഷണീയത നല്‍കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ തട്ടിപ്പ്: അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തണമെന്ന് ഡിജിപി; മുന്‍കൂര്‍ അനുമതി തേടി സര്‍ക്കാരിന് ശുപാര്‍ശ

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

ഒരു കോടിയുടെ ഒന്നാം സമ്മാനം ഗുരുവായൂരില്‍ വിറ്റ ടിക്കറ്റിന്; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു|Bhagyathara BT 74 lottery result

ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍; ക്രുണാലും ടീമിൽ!