തീപിടുത്തമുണ്ടായ ദുര്‍ഗാപൂജാ പന്തല്‍/പിടിഐ ചിത്രം 
India

ദുര്‍ഗാപൂജയ്ക്കിടെ പന്തലില്‍ തീ പടര്‍ന്നു; അഞ്ചു മരണം; നിരവധി പേര്‍ക്ക് പൊള്ളലേറ്റു

പന്തലില്‍ ആരതി നടക്കുന്നതിനിടെയാണ് അഗ്‌നിബാധയുണ്ടായത്

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ    : ദുര്‍ഗാപൂജയ്ക്കിടെ പന്തലില്‍ തീ പടര്‍ന്നുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്നു കുട്ടികളും ഉള്‍പ്പെടുന്നു. അറുപതിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഉത്തര്‍ പ്രദേശിലെ ബദോഹിയില്‍ ഇന്നലെ രാത്രിയായിരുന്നു അപകടം.

പന്തലില്‍ ആരതി നടക്കുന്നതിനിടെ രാത്രി ഒമ്പത് മണിയോടെയാണ് അഗ്‌നിബാധയുണ്ടായത്. ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഏതാണ്ട് 400 ഓളം പേര്‍ ഈ സമയത്ത് പന്തലിലുണ്ടായിരുന്നു. 

മരിച്ചവരില്‍ 45 കാരിയായ അമ്മയും ഇവരുടെ രണ്ടു കുട്ടികളും ഉള്‍പ്പെടുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായി ജില്ലാ മജിസ്‌ട്രേറ്റ് ഗൗരംഗ് രതി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

SCROLL FOR NEXT