During Stray Dogs Hearing, Supreme Court's 'Cats And Rats' Quip file
India

'പൂച്ചകളെ വളര്‍ത്തൂ, എലി ശല്യം കുറയും'; നായപ്രേമികളോട് സുപ്രീംകോടതി

തെരുവുനായ പ്രശ്‌നം ഒഴിവാക്കാന്‍ നായ്ക്കള്‍ക്ക് കൗണ്‍സിലിങ് നല്‍കണോയെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പരാമര്‍ശം.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തെരുവുനായ വിഷയത്തില്‍ മൃഗസ്നേഹികളെ വീണ്ടും പരിഹസിച്ച് സുപ്രീംകോടതി. എലിശല്യം തീര്‍ക്കാന്‍ പട്ടിക്കാവുമോ? അതിന് കൂടുതല്‍ പൂച്ചകളെ വര്‍ത്താമെന്ന് മൃഗസ്‌നേഹികളോട് സുപ്രീംകോടതി. തെരുവുനായ പ്രശ്‌നത്തില്‍ സ്വമേധയായെടുത്ത കേസിലെ വാദത്തിനിടെയാണ് സരസമായ അഭിപ്രായപ്രകടനം. ഡല്‍ഹിയില്‍ എലിശല്യം കുറയ്ക്കാന്‍ തെരുവുനായ്ക്കള്‍ സഹായിക്കുന്നുണ്ട്. അവറ്റകളെ പെട്ടെന്ന് ഇല്ലാതാക്കുന്നത് പ്രശ്‌നമാകുമെന്ന് മൃഗസ്‌നേഹികള്‍ക്കായി അഭിഭാഷകന്‍ സി യു സിങ്് ചൂണ്ടിക്കാട്ടിയപ്പോള്‍ ജസ്റ്റിസ് മേത്തയാണ് വിയോജിച്ചത്. നായ്ക്കളു എലികളും തമ്മില്‍ എന്തു ബന്ധം. എലികളോട് ശത്രുത പൂച്ചയ്ക്കല്ലേ. അപ്പോള്‍ പൂച്ച വളര്‍ത്തലല്ലേ പ്രോത്സാഹിപ്പിക്കേണ്ടത്, കോടതി ചോദിച്ചു.

എലികളില്‍ നിന്നും കുരങ്ങുകളില്‍ നിന്നും ഭീഷണി നേരിടുന്ന ഡല്‍ഹിയില്‍ നായ്ക്കള്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നുവെന്ന് മൃഗക്ഷേമ ഗ്രൂപ്പുകളെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ സി യു സിങ് വാദിച്ചു. 'നായ്ക്കളെ പെട്ടെന്ന് നീക്കം ചെയ്യുമ്പോള്‍ എന്ത് സംഭവിക്കും? എലികളുടെ എണ്ണം വര്‍ദ്ധിക്കുന്നു, അവ രോഗവാഹകരാണെന്നും അദ്ദേഹം വാദിച്ചു. വന്ധ്യംകരണം നടത്തുകയും അതേ പ്രദേശത്ത് തിരികെ വിടുകയും ചെയ്യുന്നതുപോലുള്ള ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ട രീതിയില്‍ നായ്ക്കളെ നിയന്ത്രിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.

തെരുവുനായ്ക്കളെ വന്ധ്യംകരിച്ച് പിടിച്ച സ്ഥലത്ത് വിടുന്നത് പ്രായോഗമികമല്ലെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എന്‍.വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. നായ്ക്കള്‍ ആശുപത്രി വാര്‍ഡിലും രോഗികളുടെ ബെഡിന് സമീപവും അലഞ്ഞു തിരിയുന്നത് കാണുന്നില്ലേയെന്നും ചോദിച്ചു.

തെരുവുനായ പ്രശ്‌നം ഒഴിവാക്കാന്‍ നായ്ക്കള്‍ക്ക് കൗണ്‍സിലിങ് നല്‍കണോയെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പരാമര്‍ശം. ഒരു നായ കടിക്കാനുള്ള മൂഡിലാണെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല. സ്‌കൂളുകള്‍. ആശുപത്രികള്‍, കോടതികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ തെരുവുനായ്ക്കള്‍ എന്തിന് ഉണ്ടാകണമെന്നും ഇത്തരം സ്ഥലങ്ങളില്‍ നിന്ന് നായ്ക്കളെ മാറ്റുന്നതില്‍ ആര്‍ക്കാണ് എതിര്‍പ്പെന്നും കോടതി ചോദിച്ചിരുന്നു.

അതേസമയം, തെരുവുനായ്ക്കള്‍ക്ക് മൈക്രോ ചിപ്പ് ഘടിപ്പിക്കണമെന്ന മൃഗസ്‌നേഹികളുടെ വാദം കോടതി തള്ളി. തെരുവുകളില്‍ നിന്ന് നായ്ക്കളെ നീക്കം ചെയ്യാനല്ല, നിയമാനുസൃതം കൈകാര്യം ചെയ്യണമെന്നാണ് നിര്‍ദേശമെന്നും സുപ്രീംകോടതി പറഞ്ഞു.

During Stray Dogs Hearing, Supreme Court's 'Cats And Rats' Quip

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കുഞ്ഞ് വേണമെന്ന് നിര്‍ബന്ധിച്ചു, ഭ്രൂണത്തിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് രാഹുല്‍ സഹകരിച്ചില്ല; തെളിവുണ്ട്, ദേഹത്ത് പലയിടത്തും മുറിവുണ്ടാക്കി'

സെർവിക്കൽ കാൻസർ എങ്ങനെ തിരിച്ചറിയാം; അറിഞ്ഞിരിക്കേണ്ട നാല് കാര്യങ്ങൾ

ഫോണുകള്‍ കസ്റ്റഡിയില്‍, ഡിജിറ്റല്‍ തെളിവുകള്‍ നിരത്തി എസ്‌ഐടി; പൊലീസിനോട് നിസ്സഹകരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

കരളിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താം ഈ പാനീയങ്ങളിലൂടെ

'സാരമില്ല, തൊണ്ടിമുതലിന്റെ കൂട്ടത്തില്‍ അത് സാവധാനം എടുപ്പിച്ചോളും'; രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് പി സരിന്‍

SCROLL FOR NEXT