India Africa Summit 
India

എബോള വ്യാപനം: ഡല്‍ഹിയില്‍ നടത്താനിരുന്ന ഇന്ത്യ-ആഫ്രിക്കന്‍ യൂണിയന്‍ ഉച്ചകോടി മാറ്റിവെച്ചു

ആഫ്രിക്കയുടെ പല ഭാഗങ്ങളിലും മാരകമായ എബോള വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള വൈറസ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന നാലാമത് ഇന്ത്യ-ആഫ്രിക്ക ഫോറം ഉച്ചകോടി മാറ്റിവെച്ചു. ഈ മാസം 28 ന് ഡല്‍ഹിയില്‍ വെച്ച് ഉച്ചകോടി നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. പുതിയ സാഹചര്യത്തില്‍ ഉച്ചകോടി മാറ്റുന്നതായി സര്‍ക്കാര്‍ അറിയിച്ചു.

ഉച്ചകോടിയുടെ പുതിയ തീയതികള്‍ പരസ്പര കൂടിയാലോചനകളിലൂടെ അന്തിമമാക്കുകയും യഥാസമയം അറിയിക്കുകയും ചെയ്യുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ത്യയും ആഫ്രിക്കന്‍ യൂണിയന്‍ ചെയര്‍പേഴ്സണും ആഫ്രിക്കന്‍ യൂണിയന്‍ കമ്മീഷനും തമ്മില്‍ കൂടിയാലോചനകള്‍ നടത്തിയ ശേഷമാണ് ഉച്ചകോടി മാറ്റിവയ്ക്കാനുള്ള തീരുമാനം എടുത്തത്.

ആഫ്രിക്കയുടെ പല ഭാഗങ്ങളിലും മാരകമായ എബോള വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ സൗത്ത് കിവു പ്രവിശ്യയില്‍ നിന്നാണ്. നിലവിലെ എബോള വൈറസ് വ്യാപനത്തില്‍ ഇതുവരെ 139 പേര്‍ മരിച്ചതായും, ഉഗാണ്ട, കോംഗോ രാജ്യങ്ങളിലെ 600 ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായുമാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.

Ebola outbreak: India-African Union summit scheduled for Delhi postponed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: വീഴ്ച സംഭവിച്ചെന്ന് സമ്മതിച്ച് എന്‍ടിഎ; വിശദാംശങ്ങള്‍ നല്‍കാന്‍ നിര്‍ദേശം

ടി.വി റിമോട്ട് നൽകാത്തതിൽ മനോവിഷമം; പന്ത്രണ്ടുകാരൻ ജീവനൊടുക്കി

മാർക്കറ്റിലെ എല്ലാ വീറ്റ് ബ്രെഡും ഒറിജിനലാണോ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കട്ടപ്പനയിൽ പിക്അപ്പ് വാൻ കടയിലേക്ക് ഇടിച്ചുകയറി അപകടം; വഴിയാത്രക്കാരനായ പൈനാവ് സ്വദേശി മരിച്ചു

'ദൃശ്യം 3' കണ്ട് കണ്ണ് നിറഞ്ഞ് ലാലേട്ടന്‍; ചിത്രം സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് പോസ്റ്റ്

SCROLL FOR NEXT