അരവിന്ദ് കെജരിവാള്‍ / എഎന്‍ഐ
India

അരവിന്ദ് കെജ്‌രിവാളിന് എട്ടാമതും ഇഡി സമന്‍സ്

മാര്‍ച്ച് നാലിന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇഡിയുടെ നിര്‍ദ്ദേശം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് എട്ടാമതും സമന്‍സ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇതിന് മുന്നെ ഇഡി ഏഴുതവണ സമന്‍സ് അയച്ചെങ്കിലും കെജ്‌രിവാള്‍ ഹാജരായിരുന്നില്ല.

എട്ടാമത്തെ സമന്‍സില്‍ മാര്‍ച്ച് നാലിന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇഡിയുടെ നിര്‍ദ്ദേശം. ഇഡിയുടെ നോട്ടീസുകള്‍ നിയമവിരുദ്ധമാണെന്നും കോടതി ഉത്തരവിട്ടാല്‍ മാത്രമെ ഇഡിക്ക് മുന്നിലെത്തുവെന്നും കെജ്‌രിവാള്‍ അറിയിച്ചിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതേസമയം ചോദ്യം ചെയ്യുന്നതിനായി നല്‍കിയ തുടര്‍ച്ചയായ നോട്ടീസുകള്‍ കെജ്‌രിവാള്‍ അവഗണിക്കുകയാണെന്ന് ചൂണ്ടികാട്ടി ഇഡി ഡല്‍ഹി കോടതിയെ സമീപിച്ചിരുന്നു. കേസില്‍ കോടതി മാര്‍ച്ച് 16 ന് വാദം കേള്‍ക്കാനിരിക്കെയാണ് ഇഡി വീണ്ടും നോട്ടീസ് അയച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി