ചിത്രം: എഎന്‍ഐ 
India

തമിഴ്‌നാട് സെക്രട്ടറിയേറ്റിലും മന്ത്രിയുടെ വീട്ടിലും ഇഡി പരിശോധന; ജനസമ്മതി തകര്‍ക്കാന്‍ ശ്രമമെന്ന് ഡിഎംകെ

തമിഴ്‌നാട് വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജിയുടെ ഓഫിസില്‍ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട് വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജിയുടെ ഓഫിസില്‍ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന. സെന്തില്‍ ബാലാജിയുടെ ചെന്നൈയിലുള്ള വസതിയിലും സുഹൃത്തുക്കളുടെ വീടുകളിലും പരിശോധന നടത്തിയതിന് പിന്നാലെയാണ് സെക്രട്ടറിയേറ്റിലേക്കും ഇഡി സംഘം എത്തിയത്. 

ജയലളിത മന്ത്രിസഭയില്‍ ഗതാഗത മന്ത്രി ആയിരുന്നപ്പോള്‍ കോഴ വാങ്ങി നിയമനം നടത്തിയെന്ന കേസിലാണ് പരിശോധന നടത്തിയത്. സെന്തില്‍ ബാലാജി മുന്‍പ് എഐഡിഎംകെയില്‍ ആയിരുന്നു.

ബാലാജിക്ക് എതിരായ അന്വേഷണം നടത്താന്‍ ഇഡിക്ക് സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. നേരത്തെ, ബാലാജിക്ക് എതിരെ ഇന്‍കം ടാക്‌സ് വകുപ്പും അേേന്വഷണം ആരംഭിച്ചിരുന്നു. 

ഇഡി പരിശോധനയ്ക്ക് എതിരെ ഡിഎംകെ രംഗത്തെത്തി. സംസ്ഥാനത്ത് ഡിഎംകെ നേതാക്കള്‍ക്കുള്ള ജനസ്സമ്മതി ഇഷ്ടപ്പെടാത്തതിനാലാണ് കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ പാര്‍ട്ടിക്ക് എതിരെ ദുരുപയോഗം ചെയ്യുന്നതെന്ന് ഡിഎംകെ സംഘടന സെക്രട്ടറി ആര്‍ എസ് ഭാരതി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

'ഫെൻസിങ് നീക്കുന്നതിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കും; ആനത്താരകൾ പുനഃസ്ഥാപിക്കുന്നതിൽ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകും': വനംമന്ത്രി

ജീവിതകാലം മുഴുവന്‍ വരുമാനത്തിനൊപ്പം ഇന്‍ഷുറന്‍സ് പരിരക്ഷയും; എല്‍ഐസി ജീവന്‍ ഉത്സവ് പ്ലാന്‍

ബ്രസീല്‍ ഇന്ത്യയായി; ട്രംപിന്റേത് തെറ്റിദ്ധാരണയോ കൈപിഴയോ...?

'സഞ്ജു കഴിഞ്ഞേ വൈഭവ് ഉള്ളു, സോഷ്യൽ മീഡിയ അല്ല ടീമിനെ തീരുമാനിക്കുന്നത്'