ഏക്നാഥ് ഷിന്‍ഡെ/ഫയല്‍ ഫയല്‍
India

ആഭ്യന്തരം ഫഡ്‌നാവിസിന് തന്നെ; ധനകാര്യം അജിത് പവാറിന്; ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് മൂന്ന് വകുപ്പുകള്‍

ഷിന്‍ഡെയ്ക്ക് നഗരവികസനം, ഭവനം, പൊതുമരാമത്ത് വകുപ്പുകളാണ് ലഭിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് രണ്ടാഴ്ചയ്ക്ക് ശേഷം ക്യാബിനറ്റ് വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനമായി. ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് ആഭ്യന്തര വകുപ്പ് ലഭിച്ചില്ല. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനാണ് ആഭ്യന്തരവകുപ്പിന്റെ ചുമതല.

ഷിന്‍ഡെയ്ക്ക് മൂന്ന് വകുപ്പുകളാണ് ലഭിച്ചത്. നഗരവികസനം, ഭവനം, പൊതുമരാമത്ത് വകുപ്പുകളാണ് ലഭിച്ചത്. അജിത് പവാറിനാണ് ധനകാര്യവകുപ്പ് ലഭിച്ചത്. ഫഡ്‌നാവിസിന് ആഭ്യന്തരം, ഈര്‍ജം, നിയമവകുപ്പുകള്‍ ലഭിച്ചു

മഹാരാഷ്ട്ര നിയസഭാ തെരഞ്ഞെടുപ്പില്‍ മഹായുതി സഖ്യം വന്‍ വിജയമാണ് നേടിയത്. 230 സീറ്റുകള്‍ നേടിയാണ് സഖ്യം തുടര്‍ഭരണം നേടിയത്. 132 സീറ്റുകള്‍ നേടിയ ബിജെപി വലിയ ഒറ്റകക്ഷിയായി. മഹാവികാസ് അഘാഡി സഖ്യത്തിന് 46 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT