ഏക്നാഥ് ഷിൻഡെ  എഎൻഐ
India

വിശ്രമിക്കാനാണ് ഇവിടേയ്ക്ക് വന്നത്, മുഖ്യമന്ത്രി ആരെന്ന് നാളെ തീരുമാനിക്കും; നിരുപാധിക പിന്തുണ: ഏകനാഥ് ഷിന്‍ഡെ

ശാരീരിക അസ്വസ്ഥതകളെല്ലാം മാറി. പനിയില്‍ നിന്ന് മുക്തി നേടി. ആരോഗ്യ നില മെച്ചപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ആരെന്ന് നാളെ തീരുമാനിക്കുമെന്ന് ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡെ. മുഖ്യമന്ത്രി ആരായാലും നിരുപാധികമായ പിന്തുണയുണ്ടാകുമെന്നും ഷിന്‍ഡെ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

തെരഞ്ഞെടുപ്പ് തിരക്കുകളുമായി കഴിഞ്ഞ കുറെ നാളുകളായി ഓട്ടത്തിലായിരുന്നതിനാല്‍ അല്‍പ്പം വിശ്രമിക്കാനാണ് തന്റെ ഗ്രാമമായ സതാറയിലേയ്ക്ക് വന്നതെന്ന് അദ്ദേഹം പറഞ്ഞു. ശാരീരിക അസ്വസ്ഥതകളെല്ലാം മാറി. പനിയില്‍ നിന്ന് മുക്തി നേടി. ആരോഗ്യ നില മെച്ചപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം കഴിഞ്ഞ 2.5 വര്‍ഷമായി ഒറ്റ ദിവസം പോലും അവധിയെടുത്തിട്ടില്ല. ഈ സര്‍ക്കാര്‍ ജനങ്ങളെ കേള്‍ക്കുന്ന സര്‍ക്കാരാണ്. പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനത്തിനൊപ്പം നിലകൊള്ളുമെന്നും ഷിന്‍ഡെ പറഞ്ഞു.

കഴിഞ്ഞ രണ്ടര വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം ചരിത്രത്തിലിടം നേടുന്നതാണ്. മഹായുതി സഖ്യത്തിലെ മൂന്ന് പ്രധാന കക്ഷികളും തമ്മില്‍ പരസ്പര ധാരണയുണ്ടെന്നും ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയില്‍ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ അനിശ്ചിതമായി നീളുന്നതിനിടെ കഴിഞ്ഞ ദിവസം സുഖമില്ലെന്ന കാരണത്താല്‍ അപ്രതീക്ഷിതമായി ഷിന്‍ഡെ ജന്മനാട്ടിലേയ്ക്ക് പോവുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT