പ്രതീകാത്മക ചിത്രം 
India

വിമാനയാത്രയ്ക്കിടെ ഉറങ്ങുമ്പോള്‍ യുവതിയുടെ സ്വകാര്യഭാഗത്ത് സ്പര്‍ശിച്ചു; 52കാരന്‍ അറസ്റ്റില്‍ 

വിമാനയാത്രയ്ക്കിടെ സഹയാത്രികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ 52കാരന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: വിമാനയാത്രയ്ക്കിടെ സഹയാത്രികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ 52കാരന്‍ അറസ്റ്റില്‍. ഫ്രാങ്ക്ഫര്‍ട്ട്- ബംഗളൂരു ലുഫ്താന്‍സ വിമാനത്തില്‍ 32കാരി ഉറങ്ങുമ്പോള്‍ തൊട്ടടുത്ത് ഇരുന്ന സഹയാത്രികന്‍ സ്വകാര്യഭാഗത്ത് സ്പര്‍ശിക്കുകയും മോശമായി പെരുമാറുകയും ചെയ്തു എന്നതാണ് കേസ്. 

നവംബര്‍ ആറിനാണ് കേസിനാസ്പദമായ സംഭവം. തിരുപ്പതി സ്വദേശിയായ യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. വിമാനത്തില്‍ ഉറങ്ങുമ്പോള്‍ തൊട്ടരികില്‍ ഇരുന്ന 52കാരന്‍ മോശമായി പെരുമാറി എന്നാണ് പരാതിയില്‍ പറയുന്നത്. ഉപദ്രവം തുടര്‍ന്നതോടെ, വിമാനത്തിലെ ജീവനക്കാരോട് പറഞ്ഞ് സീറ്റ് മാറിയിരുന്നു. തുടര്‍ന്ന് വിമാനം ബംഗളൂരുവില്‍ എത്തിയപ്പോള്‍ കെപഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

ലൈംഗികാതിക്രമം ചുമത്തിയാണ് 52കാരനെതിരെ കേസെടുത്തത്. 52കാരനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. പിന്നീട് പ്രതി ജാമ്യത്തില്‍ ഇറങ്ങിയതായി പൊലീസ് പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT