പ്രതീകാത്മക ചിത്രം 
India

ദു:ഖം താങ്ങാനായില്ല; ഭാര്യയുടെ ചിതയില്‍ ചാടി ജീവനൊടുക്കി

സംസ്‌കാരച്ചടങ്ങുകളോടനുബന്ധിച്ച് കൂടെയുണ്ടായിരുന്ന നാലു മക്കളും കുളിക്കാന്‍ പോയ സമയത്താണ്  65കാരന്‍ ചിതയിലേക്ക് എടുത്തുചാടിയത്

Author : സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: ഭാര്യയുടെ ചിതയില്‍ ചാടി 65കാരന്‍ ജീവനൊടുക്കി. ഒഡിഷയിലെ കലഹണ്ടി ജില്ലയിലെ സിയാല്‍ജോദിലെ ഖലമുണ്ടിയിലാണ് സംഭവം. ഗ്രാമപഞ്ചായത്ത് മുന്‍ സമിതി അംഗമായ നിലാമനി സബര്‍ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം മരിച്ച ഭാര്യ റായ്ബറിന്റെ ചിതയിലേക്ക് ചാടുകയായിരുന്നു.

സംസ്‌കാരച്ചടങ്ങുകളോടനുബന്ധിച്ച് കൂടെയുണ്ടായിരുന്ന നാലു മക്കളും കുളിക്കാന്‍ പോയ സമയത്താണ് നിലാമനി സബര്‍ ചിതയിലേക്ക് എടുത്തുചാടിയത്. തല്‍ക്ഷണം മരിച്ചു. ഭാര്യയുടെ വിയോഗം താങ്ങാനാവാതെ സബര്‍ ചിതയിലേക്ക് ചാടുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അസാധാരണമരണത്തിന് കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'