സുപ്രീം കോടതി /ഫയല്‍ 
India

'തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ വാരിക്കോരി സൗജന്യങ്ങള്‍'; കേസ് മൂന്നംഗ ബെഞ്ചിന് 

ജുഡീഷ്യല്‍ ഇടപെടല്‍ എത്രത്തോളം ആവാം എന്നതില്‍ തീരുമാനമെടുക്കേണ്ടതുണ്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിന് എതിരായ ഹര്‍ജി സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് പരിഗണിക്കും. വിശാലമായ നിയമ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ കേസ് മൂന്നംഗ ബെഞ്ച് പരിഗണിക്കുന്നതാണ് ഉചിതമെന്ന് ചീഫ് ജസ്റ്റിസ് എന്‍വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.

വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിച്ച കാര്യങ്ങളില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ ഇടപെടല്‍ എത്രത്തോളം ആവാം എന്നതില്‍ തീരുമാനമെടുക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളെ അഴിമതിയായി കാണാനാവില്ലെന്ന സുബ്രഹ്മണ്യം ബാലാജി കേസിലെ വിധി പുനപ്പരിശോധിക്കണമെന്ന് ചില പാര്‍ട്ടികള്‍ നിലപെടെടുത്തണം പരിശോധിക്കണം. അതുകൊണ്ടുതന്നെ കേസ് മൂന്നംഗ ബെഞ്ചിനു വിടുകയാണെന്ന് കോടതി അറിയിച്ചു.

ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനി ഉപാധ്യയയാണ് പാര്‍ട്ടികള്‍ സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നതിന് എതിരെ കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നതു വിലക്കി ഉത്തരവിടാന്‍ ഇലക്ഷന്‍ കമ്മിഷനോടു നിര്‍ദേശിക്കണം എന്നാണ് പൊതുതാത്പര്യ ഹര്‍ജിയിലെ ആവശ്യം. 

സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഒരു പരിശോധനയും നടത്താതെയാണ് പാര്‍ട്ടികള്‍ സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു. വോട്ടു നേടല്‍ മാത്രമാണ് ഇതിന്റെ ലക്ഷ്യം. ഇതു സ്വതന്ത്രമായ തെരഞ്ഞെടുപ്പിനെ ബാധിക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT