ടാപ്പ് തുറന്ന് വെള്ളം കുടിച്ച് കുട്ടിയാന 
India

'പാഠം ഒന്ന്', ടാപ്പ് തുറന്ന് വെള്ളം കുടിച്ച് കുട്ടിയാന - വൈറല്‍ വീഡിയോ 

പശ്ചിമബംഗാളിലെ ഒരു സ്‌കൂളില്‍ നിന്നുള്ളതാണ് ദൃശ്യം

Author : സമകാലിക മലയാളം ഡെസ്ക്

മൃഗങ്ങളുമായി ബന്ധപ്പെട്ട നിരവധി കൗതുക വാര്‍ത്തകള്‍ ഓരോദിവസവും പുറത്തുവരുന്നുണ്ട്. മനുഷ്യനേക്കാള്‍ വിവേകത്തോടെ പെരുമാറുന്ന ചില മൃഗങ്ങളുടെ സ്വഭാവം പലപ്പോഴും അമ്പരപ്പ് ഉളവാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഒരു കുട്ടിയാനയുടെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

പശ്ചിമബംഗാളിലെ ഒരു സ്‌കൂളില്‍ നിന്നുള്ളതാണ് ദൃശ്യം. കുട്ടിയാന കുഴല്‍ക്കിണറിന്റെ ടാപ്പ് തുറന്ന് വെള്ളം കുടിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. മനുഷ്യരെ പോലെ പൈപ്പ് തുറന്ന് വെള്ളം കുടിക്കുന്നതാണ് വീഡിയോയെ വ്യത്യസ്തമാക്കുന്നത്.

 ദിവസങ്ങള്‍ക്ക് മുന്‍പ് കാക്ക ടാപ്പ് തുറന്ന് വെള്ളം കുടിക്കുന്നതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിച്ചത്. സമാനമായ നിലയില്‍ കാഴ്ചക്കാരെ ഒരു നിമിഷം പിടിച്ചുനിര്‍ത്തുന്നതാണ് വീഡിയോ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

'വൈഭവ് ഇല്ലേ, കളിയും കാണില്ല'! ആരാധകർ അമർഷത്തിൽ

6, 4, 4, 6... കണ്ടോളു... 22 പന്തില്‍ 57, തീപ്പൊരി സഞ്ജു!

3 വിക്കറ്റുകള്‍, നിതീഷിന്റെ മിന്നും ബൗളിങ്; ഇന്ത്യന്‍ ലക്ഷ്യം 160 റണ്‍സ്

യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തി; പരാമാവധി ചാര്‍ജ് 300 രൂപ