കുട്ടിയാനയെ രക്ഷിക്കുന്ന കാട്ടാനക്കൂട്ടം 
India

പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കുട്ടിയാന, ഒടുവില്‍- വീഡിയോ

ഡോ സാമ്രാട്ട് ഗൗഡ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്

സമകാലിക മലയാളം ഡെസ്ക്

കാട്ടാനകള്‍ സാധാരണയായി കൂട്ടമായാണ് നടക്കാറ്. കൂട്ടത്തില്‍ ഒന്നിന് ആപത്ത് സംഭവിച്ചാല്‍ കൂട്ടമായി എത്തി രക്ഷിക്കുന്നതാണ് കാട്ടാനകളുടെ രീതി. ഇപ്പോള്‍ കുത്തിയൊലിച്ച് ഒഴുകുന്ന പുഴയില്‍ വീണുപോയ കുട്ടിയാനയെ രക്ഷിക്കുന്ന കാട്ടാനക്കൂട്ടത്തിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ഡോ സാമ്രാട്ട് ഗൗഡ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. പുഴ മുറിച്ചു കടക്കാന്‍ ശ്രമിക്കുകയാണ് കാട്ടാനക്കൂട്ടം. ഈസമയത്താണ് കൂട്ടത്തില്‍ ഉണ്ടായിരുന്ന കുട്ടിയാന ഒഴുക്കില്‍പ്പെട്ടു പോകുന്നത്.

ഉടന്‍ തന്നെ കാട്ടാനക്കൂട്ടം രക്ഷയ്ക്ക് എത്തുകയായിരുന്നു. കുട്ടിയാന ഒലിച്ച് പോകാതിരിക്കാന്‍ കാട്ടാനക്കൂട്ടം നടത്തുന്ന രക്ഷാദൗത്യമാണ് വീഡിയോയുടെ ഉള്ളടക്കം. കുട്ടിയാനയെ സുരക്ഷിതമായി കരയ്ക്ക് കയറ്റുന്ന ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT