പുഴയില്‍ നിന്ന് കരയ്ക്ക് കയറാന്‍ പ്രയാസപ്പെട്ട് അമ്മയാനയും കുട്ടിയാനയും 
India

പുഴയില്‍ നിന്ന് കരയ്ക്ക് കയറാന്‍ പ്രയാസപ്പെട്ട് അമ്മയാനയും കുട്ടിയാനയും, ഒടുവില്‍... - വീഡിയോ 

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

കുട്ടിയാനയുടെ കുസൃതികള്‍ കണ്ടുനില്‍ക്കാന്‍ രസമാണ്. കുട്ടിയാനയെ കണ്ടാല്‍ തന്നെ ഓമനത്വം തോന്നാത്തവര്‍ ആരും ഉണ്ടാവില്ല.  ഇപ്പോള്‍ പുഴയില്‍ നിന്ന് കരയ്ക്ക് കയറാന്‍ ബുദ്ധിമുട്ടുന്ന അമ്മയാനയുടെയും കുട്ടിയാനയുടെയും ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. പുഴയില്‍ നിന്ന് കരയ്ക്ക് കയറാന്‍ ബുദ്ധിമുട്ടുകയാണ് അമ്മയാനയും കുട്ടിയാനയും. ചുവടുകള്‍ ഉറപ്പിക്കാന്‍ കഴിയാതെ കാല്‍ വഴുതി വീഴാന്‍ പോകുന്ന നിലയിലാണ്് ഇരുവരും. അവസാനം ചെളിയുള്ള ഭാഗത്ത് നിന്ന് മുകളിലേക്ക് കാല്‍ പൊക്കി വച്ച് അമ്മയാന ചുവട് ഉറപ്പിച്ചു. എന്നാല്‍ അപ്പോഴും കുട്ടിയാനയ്ക്ക് മുകളിലേക്ക് കയറാന്‍ സാധിക്കുന്നില്ല.

അതിനിടെ കുട്ടിയാന വീഴുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അവസാനം അമ്മയാനയുടെ സഹായത്തോടെ കുട്ടിയാനയും കരയ്ക്ക് കയറുന്നതാണ് വീഡിയോയുടെ അവസാനം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT