ന്യൂഡല്‍ഹി: യാത്രാമധ്യേ പാറ്റ ശല്യം ഉണ്ടായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ അടിയന്തര ശുചീകരണം. എയര്‍ ഇന്ത്യ 180 സാന്‍ഫ്രാന്‍സിസ്‌കോ - മുംബൈ വിമാനത്തിലാണ് സംഭവം. വിമാനം യാത്രയ്ക്കിടെ കൊല്‍ത്തത്തില്‍ വച്ച് ഡീപ് ക്ലീനിങ്ങിന് വിധേയമാക്കി. പാറ്റശല്യം മൂലം ഉണ്ടായ ബുദ്ധിമുട്ടിന് യാത്രക്കാരോട് എയര്‍ ഇന്ത്യ അധികൃതര്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
'സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്ന് കൊല്‍ക്കത്ത വഴി മുംബൈയിലേക്കുള്ള എഐ 180 വിമാനത്തിലെ യാത്രക്കാരാണ് പാറ്റ ശല്യം മൂലം ബുദ്ധിമുട്ട് നേരിടേണ്ടി വന്നത് എന്ന് എയര്‍ ഇന്ത്യ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. രണ്ട് യാത്രക്കാര്‍ക്കായിരുന്നു പാറ്റയുടെ ശല്യം ഉണ്ടായത്. ഇവര്‍ക്ക് മറ്റ് സീറ്റുകള്‍ നല്‍കി താത്കാലിക പരിഹാരം കണ്ടു. യാത്രായ്ക്കിടെ കൊല്‍ക്കത്തയില്‍ വച്ച് തന്നെ പാറ്റ ശല്യത്തിന് പരിഹാരം കണ്ടതായും അധികൃതര്‍ അറിയിച്ചു. ഇതിന് ശേഷമാണ് വിമാനം മുംബൈയിലേക്ക് തിരിച്ചതെനും എയര്‍ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു. ബുദ്ധിമുട്ടുകള്‍ക്കിടയിലും വിമാനം കൃത്യസമയം പാലിച്ചതായും എയര്‍ ഇന്ത്യ അറിയിച്ചു.
വിമാനങ്ങള്‍ എയര്‍ പോര്‍ട്ടുകള്‍ നിര്‍ത്തിയിടുമ്പോഴാണ് പാറ്റകളെ പോലുള്ള ക്ഷുദ്രജീവികള്‍ കയറിപ്പറ്റുന്നതെന്നും വിമാന കമ്പനി പറയുന്നു. യാത്രികള്‍ക്ക് ശുചിത്വപൂര്‍ണമായ യാത്ര ഒരുക്കാന്‍ എയര്‍ ഇന്ത്യ പ്രതിജ്ഞാബന്ധമാണ്. ഇതിനുള്ള നടപടികള്‍ തുടരും എന്നും കമ്പനി അറിയിച്ചു.
San Francisco-Mumbai Air India plane was subjected to an emergency deep cleaning on Monday after cockroaches were spotted in the aircraft mid-flight
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates