മക്രോണിനൊപ്പം നരേന്ദ്രമോദി/ ഫയൽ 
India

വരാനാകില്ലെന്ന് ബൈഡന്‍; റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയായി മക്രോണിനെ ക്ഷണിച്ചു

ക്ഷണം സ്വീകരിച്ചാല്‍ ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥി ആയെത്തുന്ന ആറാമത്തെ ഫ്രഞ്ച് ഭരണത്തലവനാകും മക്രോണ്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അടുത്ത വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനെ കേന്ദ്രസര്‍ക്കാര്‍ ക്ഷണിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെയാണ് സര്‍ക്കാര്‍ ആദ്യം ക്ഷണിച്ചത്. എന്നാല്‍ ജനുവരിയില്‍ ഇന്ത്യയിലേക്ക് വരുന്നതില്‍ ബൈഡന്‍ അസൗകര്യം അറിയിക്കുകയായിരുന്നു.

ഇതേത്തുടര്‍ന്നാണ് മക്രോണിനെ മുഖ്യാതിഥിയായി ക്ഷണിച്ചത്. ക്ഷണം സ്വീകരിച്ചാല്‍ ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥി ആയെത്തുന്ന ആറാമത്തെ ഫ്രഞ്ച് ഭരണത്തലവനാകും ഇമ്മാനുവല്‍ മക്രോണ്‍. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സെപ്റ്റംബറില്‍ മക്രോണ്‍ ഡല്‍ഹിയിലെത്തിയിരുന്നു.

മക്രോണിനെ മുഖ്യാതിഥിയായി ക്ഷണിക്കുന്നതോടെ ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ഉഭയകക്ഷി പങ്കാളിത്തം വീണ്ടും ശക്തമാകും. മനുഷ്യാവകാശം, ബഹിരാകാശം, പ്രതിരോധ മേഖല തുടങ്ങി നിരവധി കാര്യങ്ങളില്‍ ഇന്ത്യയുമായി ഫ്രാന്‍സിന് പങ്കാളിത്തമുണ്ട്. ഈ വർഷം ജൂലൈയിൽ ഫ്രാൻസിലെ ബാസ്റ്റില്‍ ഡേ പരേഡിൽ നരേന്ദ്രമോദി മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT