മഹാരാഷ്ട്രാ സെക്രട്ടേറിയറ്റ് മന്ദിരം/ഫയല്‍ 
India

സെക്രട്ടേറിയറ്റില്‍ മദ്യക്കുപ്പികളുടെ കൂമ്പാരം; കണ്ടെത്തിയത് കോണിച്ചുവട്ടില്‍; മഹാരാഷ്ട്രയില്‍ വിവാദം

സെക്രട്ടേറിയറ്റില്‍ മദ്യക്കുപ്പികളുടെ കൂമ്പാരം; കണ്ടെത്തിയത് കോണിച്ചുവട്ടില്‍; മഹാരാഷ്ട്രയില്‍ വിവാദം

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്ര സെക്രട്ടേറിയറ്റില്‍ മദ്യക്കുപ്പികളുടെ കൂമ്പാരം കണ്ടെത്തി. മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും ഓഫിസുകള്‍ സ്ഥിതിചെയ്യുന്ന താഴത്തെ നിലയില്‍ തന്നെയാണ് മദ്യക്കുപ്പികള്‍ കണ്ടെത്തിയത്. സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

മന്ത്രാലയയിലെ താഴത്തെ നിലയില്‍ കന്റിനു സമീപമായി കോണിച്ചുവട്ടിലാണ് മദ്യക്കുപ്പികള്‍ കൂട്ടിയിട്ടിരിക്കുന്നതായി കണ്ടെത്തിയത്. മന്ത്രാലയില്‍ കരാര്‍ ജോലികള്‍ ചെയ്യുന്ന പണിക്കാരാവാം മദ്യംകൊണ്ടുവന്നത് എന്നാണ് പൊതു ഭരണ വകുപ്പു കൈകാര്യം ചെയ്യുന്ന മന്ത്രി ദത്താത്രേയ ഭരാനേ പറയുന്നത്. ഇതു തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അന്വേഷണം നടത്തിയാലേ വിവരങ്ങള്‍ പുറത്തുവരൂ എന്നും അദ്ദേഹം പറഞ്ഞു.

ഭരണസിരാകേന്ദ്രത്തില്‍ തന്നെ മദ്യക്കുപ്പികളുടെ കൂമ്പാരം കണ്ടെത്തിയത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരെ കണ്ടെത്തുമെന്നും ഭരാനേ പറഞ്ഞു. 

സുരക്ഷാ പാസ് ഇല്ലാതെ ആര്‍ക്കും മന്ത്രാലയയില്‍ പ്രവേശിക്കാനാവില്ല. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായോ എന്നു പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.

എന്നാല്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷമായ ബിജെപി രംഗത്തുവന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം