ജമ്മുകശ്മീരില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു പ്രതീകാത്മക ചിത്രം
India

അനന്ത്‌നാ​ഗിൽ ഭീകരരുമായി ഏറ്റുമുട്ടൽ; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

പട്രോളിങ്ങിനിടെ സൈനികർക്ക് നേരെ ഭീകരർ വെടിയുതിര്‍ക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. അഹ്‌ലാന്‍ ഗഡോളില്‍ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലിനിടെ ഒരു സൈനികനും നാട്ടുകാര്‍ക്കും പരിക്കേറ്റതായി പൊലീസ് പറഞ്ഞു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോക്കര്‍നാഗ് സബ് ഡിവിഷനിലെ വനമേഖലയില്‍ പട്രോളിങ്ങിനിടെ സൈനികർക്ക് നേരെ ഭീകരർ വെടിയുതിര്‍ക്കുകയായിരുന്നു. ഭീകരർ വിദേശരാജ്യത്ത് നിന്നുള്ളവരാണ് എന്നാണ് സൈന്യത്തിന്‍റെ സ്‌പെഷല്‍ ഫോഴ്‌സും പാരാട്രൂപ്പേഴ്‌സിന്‍റെയും പ്രാഥമിക നിഗമനം. ഇവരെ കണ്ടെത്താനുള്ള അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ ഒരു കൊല്ലത്തിനിടെ കോക്കര്‍നാഗില്‍ നടക്കുന്ന രണ്ടാമത്തെ വലിയ ഏറ്റുമുട്ടലാണ് ഇത്. 2023 സെപ്റ്റംബറില്‍ ഭീകരവാദികളുമായി നടന്ന ഏറ്റുമുട്ടലില്‍ ഒരു കമാന്‍ഡിങ് ഓഫീസര്‍, ഒരു മേജര്‍, ഒരു ഡിഎസ്പി ഉള്‍പ്പെടെയുള്ളവര്‍ രക്തസാക്ഷിത്വം വരിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

സ്ത്രീകൾക്ക് സൗജന്യ യാത്രയുണ്ട്, പക്ഷെ ബസില്ല; ഓർഡിനറി കുറഞ്ഞതോടെ വലഞ്ഞ് യാത്രക്കാർ

'ഇന്നിസൈ പാടി വരും...', രുക്കു അന്ന് കളക്ടർ, കുട്ടി ഇന്ന് മുഖ്യമന്ത്രി; പ്രിയ സുഹൃത്ത് വിജയ്‌യെ കാണാനെത്തി സിമ്രാൻ

ദേശീയപാത വികസനത്തിൽ കാസർകോട് 500 കുടുംബങ്ങളും വിദ്യാലയവും ഒറ്റപ്പെടാൻ സാധ്യത

യുഎഇയില്‍ പ്രവാസികള്‍ക്ക് തിരിച്ചടി; സ്വകാര്യ ആശുപത്രികളില്‍ സ്വദേശിവല്‍ക്കരണം, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള തസ്തികകളില്‍ സ്വദേശി നിയമനം

SCROLL FOR NEXT