പ്രതീകാത്മക ചിത്രം 
India

'എനിക്കിത് ചെയ്യാനാകില്ല, ഞാന്‍ മരിക്കും'; വിഡിയോ ചിത്രീകരിച്ചതിന് ശേഷം എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി 

ഹൈദരാബാദില്‍ രണ്ടാം വര്‍ഷ ബിടെക്ക് വിദ്യാര്‍ത്ഥിയായിരുന്നു പെണ്‍കുട്ടി

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: തെലങ്കാനയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. തന്റെ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള വീട്ടുകാരുടെ കഷ്ടതകള്‍ പറഞ്ഞ് വിഡിയോ ചിത്രീകരിച്ചതിന് ശേഷമാണ് ആത്മഹത്യ ചെയ്തത്. 21കാരിയായ യുവതിയാണ് മരിച്ചത്.

'എനിക്ക് പഠിക്കാനാവുന്നില്ല. ഞാന്‍ മരിക്കും, എനിക്കിത് ചെയ്യാനാകില്ല, എനിക്കിനിയും നിങ്ങളെ ബുദ്ധിമുട്ടിക്കാന്‍ കഴിയില്ല, അച്ഛന് കടം കയറി', കരഞ്ഞുകൊണ്ട് പെണ്‍കുട്ടി വിഡിയോയില്‍ പറഞ്ഞു. 

ഹരിജന്‍വാഡ സ്വദേശിയായ പെണ്‍കുട്ടിയുടെ അച്ഛന്‍ മധു സുധന്‍ സെക്യൂരിറ്റി ജീവനക്കാരനാണ്. അമ്മ ദിവസവേതനത്തിന് ജോലി ചെയ്യുന്നുണ്ട്. മക്കളുടെ വിദ്യാഭ്യാസത്തിനായി എന്തും ചെയ്യാന്‍ തയ്യാറായിരുന്നു മാതാപിതാക്കളെന്ന് പൊലീസ് പറയുന്നു. 

ഹൈദരാബാദില്‍ രണ്ടാം വര്‍ഷ ബിടെക്ക് വിദ്യാര്‍ത്ഥിയായിരുന്നു പെണ്‍കുട്ടി. കോവിഡ് മൂലം പഠനം ഓണ്‍ലൈന്‍ ആക്കിയതിനാല്‍ വീട്ടില്‍ മടങ്ങിയെത്തിയതാണ്. പരീക്ഷയ്ക്ക് മുന്‍പ് ഫീസ് അടയ്ക്കണമെന്ന് കുട്ടി വീട്ടിലറിയിച്ചിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാല്‍ ഇതിനായി 8500 രൂപ മധു കടം വാങ്ങി. തനിക്കാന്‍ അച്ഛന്‍ ബുദ്ധിമുട്ടുന്നത് കണ്ട് മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

വെയിലേറ്റ് ചർമം ആകെ കരിവാളിച്ചോ? ക‍ഞ്ഞിവെള്ളം മാത്രം മതി, ടാൻ നീക്കാം

തിയറ്ററിൽ ഇരുന്ന് ചിരിച്ച് ഒരു വഴിയായി! 'മോഹിനിയാട്ടം' ഇനി ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

തടികൊണ്ടുള്ള കട്ടിങ് ബോർഡ് വൃത്തിയാക്കുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്

കുതിച്ചുയര്‍ന്ന് റിലയന്‍സ്, ഒഴുകിയെത്തിയത് 2.20 ലക്ഷം കോടി രൂപ; നാലു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന

SCROLL FOR NEXT