Ola CEO Bhavish Aggarwal 
India

എന്‍ജിനീയറുടെ ആത്മഹത്യ: ഒല സിഇഒയ്‌ക്കെതിരെ കേസെടുത്തു

സെപ്റ്റംബര്‍ 28 നാണ് ഒല ഇലക്ട്രിക്കല്‍സില്‍ എന്‍ജിനീയറായിരുന്ന കെ അരവിന്ദ് (38) ആത്മഹത്യ ചെയ്തത്

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: ജീവനക്കാരന്റെ മരണത്തില്‍ ഒല കമ്പനി സിഇഒക്കെതിരെ ബംഗലൂരു പൊലീസ് കേസെടുത്തു. ഒല ഇലക്ട്രിക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) ഭവിഷ് അഗര്‍വാളിനും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സുബ്രത കുമാര്‍ ദാസിനുമെതിരെയാണ് പൊലീസ് കേസെടുത്തത്. സെപ്റ്റംബര്‍ 28 നാണ് ഒല ഇലക്ട്രിക്കല്‍സില്‍ എന്‍ജിനിയറായിരുന്ന കെ അരവിന്ദ് (38) ആത്മഹത്യ ചെയ്തത്.

കമ്പനിയില്‍ നിന്നും നേരിട്ട പീഡനങ്ങള്‍ വിവരിച്ചു കൊണ്ടുള്ള അരവിന്ദിന്റെ ആത്മഹത്യാക്കുറിപ്പ് വീട്ടില്‍ നിന്നും പിന്നീട് കണ്ടെടുത്തിരുന്നു. ജോലി സ്ഥലത്തുവെച്ച് തന്നെ നിരന്തംരം മാനസിക പീഢനത്തിന് ഇരയാക്കുകയും ശമ്പളം അടക്കം തടഞ്ഞുവെക്കുകയും ചെയ്തിരുന്നതായി കത്തില്‍ ആരോപിച്ചിരുന്നു. ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ അരവിന്ദിന്റെ സഹോദരന്‍ അശ്വിനാണ് പൊലീസില്‍ പരാതി നല്‍കിയത്.

ജോലിയുമായി ബന്ധപ്പെട്ട് കമ്പനിയില്‍ നിന്നും നേരിട്ട മാനസിക പീഡനത്തിന്റെ ഉത്തരവാദി സിഇഒ ഭവിഷ് അഗര്‍വാളും സുബ്രത കുമാര്‍ ദാസുമാണെന്ന് കത്തില്‍ അരവിന്ദ് കുറ്റപ്പെടുത്തിയിരുന്നു. അതേസമയം, ആരോപണം ഒല കമ്പനി നിഷേധിച്ചിട്ടുണ്ട്. ജോലി സ്ഥലത്തെ പീഡനവുമായി ബന്ധപ്പെട്ട് ഒരു പരാതിയും അരവിന്ദ് ഉന്നയിച്ചിട്ടില്ലെന്ന് കമ്പനി പറയുന്നു. അന്വേഷണവുമായി സഹകരിക്കുമെന്നും കമ്പനി പ്രതിനിധികള്‍ വ്യക്തമാക്കി.

മരണത്തിന് രണ്ടു ദിവസത്തിന് ശേഷം അരവിന്ദിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 17.46 ലക്ഷം രൂപ കമ്പനി നിക്ഷേപിച്ചിരുന്നു. പെട്ടെന്ന് ഇത്രയും തുക നിക്ഷേപിച്ചതിന്റെ കാരണം ചോദിച്ചെങ്കിലും കമ്പനി ഉദ്യോഗസ്ഥര്‍ വ്യക്തമായ ഉത്തരം നല്‍കിയില്ലെന്ന് സഹോദരന്‍ അശ്വിന്‍ പറയുന്നു. പിന്നീട്, കമ്പനിയുടെ മൂന്ന് പ്രതിനിധികളായ ക്രതേഷ് ദേശായി, പരമേഷ്, റോഷന്‍ എന്നിവര്‍ അരവിന്ദിന്റെ വസതി സന്ദര്‍ശിച്ചെങ്കിലും സാമ്പത്തിക കൈമാറ്റത്തെക്കുറിച്ച് ഒരു വിവരവും നല്‍കിയില്ല. ഈ തുക അരവിന്ദന്റെ തടഞ്ഞുവെച്ച പണമാണെന്ന് സംശയിക്കുന്നുവെന്നും അശ്വിന്‍ പറയുന്നു.

Bengaluru Police has registered a case against Ola CEO in connection with the suicide of an engineer.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT