പ്രതീകാത്മക ചിത്രം 
India

സഹപാഠിയുമായുള്ള സൗഹൃദം ഇഷ്ടമായില്ല; പ്രണയാഭ്യര്‍ത്ഥന നിരസിച്ച കോളജ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തി, മൃതദേഹം കനാലില്‍ തള്ളി

ആന്ധ്രാപ്രദേശില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് കോളജ് വിദ്യാര്‍ഥിനിയെ സഹപാഠി കൊലപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് കോളജ് വിദ്യാര്‍ഥിനിയെ സഹപാഠി കൊലപ്പെടുത്തി. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് മരിച്ചത്. കോളജ് വിദ്യാര്‍ഥിക്ക് മറ്റൊരു സഹപാഠിയുമായുള്ള സൗഹൃദമാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

ഗുണ്ടൂര്‍ ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. കൃഷ്ണവേനി സ്വകാര്യ കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ അനുഷയാണ് കൊല്ലപ്പെട്ടത്. മറ്റൊരു സഹപാഠിയുമായുള്ള സൗഹൃദമാണ് വിഷ്ണുവര്‍ധന്‍ റെഡ്ഡിയുടെ പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. സംസാരിക്കാന്‍ എന്ന് പറഞ്ഞ് ഒറ്റപ്പെട്ട സ്ഥലത്ത് വിളിച്ചു കൊണ്ടുപോയാണ് യുവാവ് കോളജ് വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.

ഇവിടെ വച്ച് ഇരുവരും തമ്മില്‍ വഴക്കിട്ടു. കുപിതനായ യുവാവ് അനുഷയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം കനാലില്‍ തള്ളി. പിന്നാലെ യുവാവ് പൊലീസില്‍ കീഴങ്ങുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികളും കുടുംബാംഗങ്ങളും ഒത്തുകൂടി പ്രതിഷേധിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു