പ്രതീകാത്മക ചിത്രം 
India

മറ്റൊരാളുമായി പ്രേമം, തലയ്ക്ക് അടിയേറ്റ 22കാരി ഗുരുതരാവസ്ഥയില്‍; അയല്‍വാസിയായ കാമുകന്‍ ജീവനൊടുക്കി 

മറ്റൊരാളുമായി ഇഷ്ടത്തിലായതിന്റെ ദേഷ്യത്തില്‍ യുവതിയെ ആക്രമിച്ച മുന്‍കാമുകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മറ്റൊരാളുമായി ഇഷ്ടത്തിലായതിന്റെ ദേഷ്യത്തില്‍ യുവതിയെ ആക്രമിച്ച മുന്‍കാമുകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. 22കാരിയുടെ അയല്‍വാസിയായ യുവാവിനെയാണ് വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഗാസിയാബാദിലാണ് സംഭവം. ഇരുവരും അയല്‍വാസികളാണ്. 22കാരിയെ കല്യാണം കഴിക്കാന്‍ അയല്‍വാസി ആഗ്രഹിച്ചിരുന്നു. ഇരുവരും ഇഷ്ടത്തിലുമായിരുന്നു. അതിനിടെയാണ് യുവതി മറ്റൊരാളുമായി ഇഷ്ടത്തിലായതെന്ന് പൊലീസ് പറയുന്നു.

ഇതിന്റെ ദേഷ്യത്തിലാണ് തിങ്കളാഴ്ച രാവിലെ 22കാരിയെ യുവാവ് ക്രൂരമായി ആക്രമിച്ചത്. യുവതി ജോലിക്ക് പോകുന്ന സമയത്താണ് ആക്രമിച്ചത്. തുടര്‍ന്ന് വീട്ടിലെത്തിയ യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വീട്ടില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. യുവതി മറ്റൊരാളുമായി ഇഷ്ടത്തിലായതില്‍ അയല്‍വാസി അസ്വസ്ഥനായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോകം ചുട്ടുപൊള്ളുന്നു, ഭൂമിയുടെ വലിയൊരു ഭാഗം ചുവപ്പ് നിറത്തില്‍; 1950ന് ശേഷം ആദ്യം, 'സൂപ്പര്‍ ഡ്യൂപ്പര്‍ എല്‍നിനോ', ആശങ്ക

​Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ

റിവര്‍ ഇന്‍ഡി ഇനി ഫ്‌ളിപ്കാര്‍ട്ടിലൂടെയും വാങ്ങാം; അറിയേണ്ടതെല്ലാം

പെനാൽറ്റി വിളിച്ചത് മാത്രമേ റഫറിക്ക് ഓർമയുള്ളു... അടിയോടടി! (വിഡിയോ)

റാഫിയയ്ക്കൊരു മൂലകോശ ദാതാവിനെ തേടി ഒഴുകിയെത്തി മനുഷ്യസ്നേഹം; അരീക്കോട് കണ്ടത് പ്രതീക്ഷയുടെ ജനക്കൂട്ടം