പ്രതീകാത്മക ചിത്രം 
India

കുഞ്ഞിനെ കാമുകന്റെ കൈയില്‍ ഏല്‍പ്പിച്ചു, പാലിനായി നിലവിളിച്ചു; രണ്ടുവയസുകാരിയെ 21കാരന്‍ ശ്വാസംമുട്ടിച്ച് കൊന്നു 

മഹാരാഷ്ട്രയില്‍ കാമുകിയുടെ രണ്ട് വയസുള്ള മകളെ കൊലപ്പെടുത്തിയ കേസില്‍ 21കാരന്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ കാമുകിയുടെ രണ്ട് വയസുള്ള മകളെ കൊലപ്പെടുത്തിയ കേസില്‍ 21കാരന്‍ അറസ്റ്റില്‍. കുഞ്ഞ് പാലിന് വേണ്ടി കരഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

ഭയന്ദര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പൂജയുടെ രണ്ടു വയസുള്ള മകളായ സോണാലിയാണ് മരിച്ചത്. പൂജയുടെ രണ്ടാമത്തെ കുട്ടിയാണിത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ശേഷം ഒപ്പം കഴിയുന്ന കാമുകന്‍ ആദില്‍ മുനവര്‍ ഖാനാണ് പൊലീസിന്റെ പിടിയിലായത്. ചോദ്യം ചെയ്യലില്‍ യുവാവ് കുറ്റസമ്മത മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.

കാറ്ററിംഗ് സ്ഥാപനത്തിലാണ് പൂജ ജോലി ചെയ്യുന്നത്. ചൊവ്വാഴ്ച രാത്രി കുഞ്ഞിനെ ആദിലിനെ ഏല്‍പ്പിച്ചാണ് സോണാലി ജോലിക്കായി പുറത്തിറങ്ങിയത്. ബുധനാഴ്ച രാവിലെ കുഞ്ഞിന്റെ തലപൊട്ടി ചോരയൊലിക്കുന്നതായി ആദില്‍ ഫോണില്‍ വിളിച്ചു പറഞ്ഞതായി പൂജ പരാതിയില്‍ പറയുന്നു.

ഫോണില്‍ താന്‍ കളിച്ചുകൊണ്ടിരിക്കേ, കുഞ്ഞിനെ നിലത്തുവീണ നിലയില്‍ കണ്ടെത്തിയെന്നാണ് ആദില്‍ പറഞ്ഞത്. ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞതായി യുവതിയുടെ പരാതിയില്‍ പറയുന്നു.

കുഞ്ഞ് മരിച്ച വിവരം ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിച്ചു. പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുഞ്ഞിനെ ശ്വാസംമുട്ടിച്ചാണ് കൊന്നതെന്ന് കണ്ടെത്തി. തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ആദില്‍ കുറ്റസമ്മതം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാലിന് വേണ്ടി കരഞ്ഞപ്പോള്‍ ദേഷ്യം വന്ന ആദില്‍ കുട്ടിയെ അടിച്ചതായി പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT