വിനേഷ് ഫോഗട്ട്, ബ്രിജ് ഭൂഷണ്‍ FIle Photo
India

'മുഴുവന്‍ സര്‍ക്കാര്‍ സംവിധാനവും ബ്രിജ് ഭൂഷണു വേണ്ടി പ്രവര്‍ത്തിച്ചു'; പോരാട്ടം തുടരുമെന്ന് വിനേഷ് ഫോഗട്ട്

പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും വിനേഷ് ഫോഗട്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ മുന്‍ തലവനും ബിജെപി നേതാവുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ പരാതിക്കാരായ വനിതാ താരങ്ങള്‍ അപ്പീല്‍ നല്‍കുമെന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട്. കേസിന്റെ തുടക്കം മുതല്‍ സര്‍ക്കാരും മുഴുവന്‍ ഔദ്യോഗിക സംവിധാനങ്ങളും ബിജെപി മുന്‍ എംപിയായ ബ്രിജ് ഭൂഷണെ സംരക്ഷിക്കാനായി പ്രവര്‍ത്തിക്കുകയാണെന്നും അവര്‍ ആരോപിച്ചു. തിങ്കളാഴ്ച ബ്രിജ് ഭൂഷണെ വിട്ടയച്ചുകൊണ്ട് ഡല്‍ഹി റൗസ് അവന്യു കോടതി ഉത്തരവ് വന്നതിനു പിന്നാലെയാണ് വിനേഷിന്റെ പ്രതികരണം.

ഭരണകക്ഷിയിലെ ശക്തനായ ഒരു നേതാവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തെരുവിലിറങ്ങി സമരം ചെയ്യേണ്ടി വന്നത് വലിയ ധൈര്യം സംഭരിച്ചാണെന്ന് അവര്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെയും സ്വന്തം രാഷ്ട്രീയ സ്വാധീനത്തിന്റെയും ബലത്തില്‍ ബ്രിജ് ഭൂഷണ്‍ പല പെണ്‍കുട്ടികളെയും ഭീഷണിപ്പെടുത്തി കേസില്‍ നിന്ന് പിന്‍വലിപ്പിച്ചതായും എന്നാല്‍ ചില വനിതാ ഗുസ്തിതാരങ്ങള്‍ കോടതിയില്‍ ഉറച്ചുനിന്ന് പോരാട്ടം തുടര്‍ന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. കോടതി വിധി വന്നതോടെ, നിയമപോരാട്ടം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്നും, ഈ വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ അഭിഭാഷകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും വിനേഷ് അറിയിച്ചു.

തങ്ങള്‍ പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും ഗുസ്തിതാരങ്ങള്‍ പോരാട്ടം തുടരുമെന്നും അവര്‍ വ്യക്തമാക്കി. ആറ് വനിതാ ഗുസ്തിതാരങ്ങള്‍ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെയും മറ്റൊരു പ്രതിയായ വിനോദ് തോമറിനെയുമാണ് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അശ്വനി പന്‍വാര്‍ വെറുതെവിട്ടത്. വിധി സ്വാഗതം ചെയ്ത ബ്രിജ് ഭൂഷണ്‍, തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ തൂങ്ങിമരിക്കുമെന്ന് താന്‍ ആദ്യ ദിവസങ്ങളില്‍ തന്നെ പറഞ്ഞിരുന്നുവെന്നും കോടതി തന്നെ കുറ്റവിമുക്തനാക്കിയിട്ടുണ്ടെന്നും പ്രതികരിച്ചു.

'Entire system working to protect Brij Bhushan': Vinesh Phogat says wrestlers to continue fight 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സല്‍ക്കാരമല്ല, അന്ന് വൈകീട്ട് മൂന്നുമണിക്കാണ് ഭക്ഷണം കഴിച്ചത്; അത്ര വലിയ തെറ്റാണെന്ന് അറിയില്ലായിരുന്നു'

ലാല്‍ സാര്‍ പറയുന്നത് തന്നെ മായയും അന്ന് പറഞ്ഞു, ഞാന്‍ അത്ഭുതപ്പെട്ടു; അവളില്‍ കണ്ടത് ആ ലെഗസി: ജൂഡ് ആന്തണി

'അവരുടെ പേര് നിങ്ങളോട് എന്തിനു പറയണം?'; കൊച്ചിയില്‍ വന്നത് ഇന്‍വെസ്റ്റ്മെന്റ് ഗ്രൂപ്പിനെ കാണാന്‍, ഹെലികോപ്റ്റര്‍ യാത്രയില്‍ മുഖ്യമന്ത്രി

ഇടുക്കി കാമാക്ഷിയിൽ അശാസ്ത്രീയ ചെക്ക് ഡാം നിർമ്മാണം: വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി; പ്രതിഷേധവുമായി നാട്ടുകാർ

'നിലത്ത് തുപ്പാന്‍ പറഞ്ഞു, പിന്നീട് തുപ്പല്‍ നക്കാനും'; ബലാത്സംഗ കേസില്‍ പരാതി പറഞ്ഞ സ്ത്രീയോട് ക്രൂരത