ലൈംഗികാതിക്രമ കേസ്: ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കി കോടതി

വനിത ഗുസ്തി താരങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസാണ് കോടതി തള്ളിയത്
brij bhushan singh
Brij Bhushan Sharan SinghFile Photo
Updated on
1 min read

ന്യൂഡല്‍ഹി: ബിജെപി നേതാവും ഗുസ്തി ഫെഡറേഷന്‍ മുന്‍ തലവനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ ലൈംഗികാരോപണക്കേസില്‍ കോടതി കുറ്റവിമുക്തനാക്കി. ബ്രിജ് ഭൂഷനൊപ്പം കേസ് ചുമത്തപ്പെട്ട വിനോദ് തോമറിനെയും ഡല്‍ഹി റൗസ് അവന്യു കോടതി വെറുതെ വിട്ടു. ആറ് വനിത ഗുസ്തി താരങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസാണ് കോടതി തള്ളിയത്.

ഒളിംപിക് മെഡല്‍ ജേതാക്കളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പുനിയ എന്നിവരുള്‍പ്പെടെ ജന്തര്‍ മന്തറില്‍ നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് ഡല്‍ഹി പൊലീസ് മുന്‍ എംപി കൂടിയായ ബ്രിജ് ഭൂഷണെതിരെ കേസെടുത്തത്. 1500 പേജുള്ള കുറ്റപത്രം 2023 ജൂണ്‍ 15ന് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള ഗുസ്തി താരങ്ങള്‍, ഫെഡറേഷന്‍ തലവനായിരുന്ന ബ്രിജ് ഭൂഷനില്‍ നിന്ന് അതിക്രമം നേരിട്ടതായി ആരോപിച്ചിരുന്നു.

2023ല്‍ ഉയര്‍ന്ന ലൈംഗികാരോപം രാജ്യവ്യാപകമായി വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഗുസ്തി താരങ്ങളുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ മാസങ്ങളോളം ധര്‍ണയും പ്രതിഷേധവും നടത്തിയിരുന്നു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് ഗുസ്തി താരങ്ങള്‍ നടത്തിയ മാര്‍ച്ചിനിടെ നിരവധി കായികതാരങ്ങളെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തത് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുകയും ലോകമെമ്പാടുമുള്ള പ്രമുഖ കായിക സംഘടനകളില്‍ നിന്ന് കടുത്ത വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തു.

കേസില്‍ പരാതി നല്‍കിയ ആറ് പേരില്‍ ഒരാള്‍ താനാണെന്ന് വിനേഷ് ഫോഗട്ട് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ലൈംഗികാതിക്രമത്തിന് ഇരയായവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന സുപ്രീംകോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് മുന്‍പ് തന്റെ പേര് വെളിപ്പെടുത്താതിരുന്നതെന്ന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പുറത്തുവിട്ട വിഡിയോ സന്ദേശത്തില്‍ വിനേശ് വ്യക്തമാക്കിയിരുന്നു. റെസ്ലിംഗ് ഫെഡറേഷന്‍ ഒഇപ്പോഴും ബ്രിജ് ഭൂഷണിന്റെ സ്വാധീനത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ ആരോപിച്ചു. ഗോണ്ടയിലെ ബ്രിജ് ഭൂഷണിന്റെ ഉടമസ്ഥതയിലുള്ള കോളജില്‍ റാങ്കിങ് ടൂര്‍ണമെന്റുകള്‍ നടത്തുന്നത്, വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി താരങ്ങള്‍ക്ക് നിഷ്പക്ഷമായി മത്സരിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നും വിനേഷ് ചൂണ്ടിക്കാണിച്ചിരുന്നു.

brij bhushan singh
വിദേശപഠനം സ്കോളർഷിപ്പും വായ്പയും വഴി; ആസ്തി അന്വേഷണ ആവശ്യത്തിന് മറുപടിയുമായി അഭിജീത് ദീപ്കെ
brij bhushan singh
രാജ്യത്ത് കെട്ടിക്കിടക്കുന്നത് 5.64 കോടി കേസുകള്‍, 30 വര്‍ഷമായി വൈകുന്ന നീതി, തീര്‍പ്പാകാതെ 80,000 ത്തോളം
brij bhushan singh
'ഇപ്പോഴും വിദ്യാര്‍ഥി, ദിവസവും പുതിയ കാര്യം പഠിക്കുന്നു'; ജെന്‍-സി സ്റ്റൈല്‍ ഫ്രണ്ട്ഷിപ്പ് ഡേ ആശംസയുമായി രാഹുല്‍ ഗാന്ധി
Summary

Brij Bhushan Sharan Singh Cleared In Wrestlers' Sexual Harassment Case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com