മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഫയല്‍
India

കോണ്‍ഗ്രസിന് വോട്ട് ചെയ്തില്ലെങ്കില്‍ വേണ്ട, എന്റെ ശവസംസ്‌കാര ചടങ്ങിന് എത്തണം: വികാരാധീനനായി ഖാര്‍ഗെ

ജനങ്ങള്‍ക്ക് വേണ്ടി ഞാന്‍ പ്രവര്‍ത്തിച്ചുവെന്ന് കരുതുന്നുവെങ്കില്‍ ശവസംസ്‌കാര ചടങ്ങിലെങ്കിലും പങ്കെടുക്കണം.

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: കര്‍ണാടകയിലെ കല്‍ബുര്‍ഗി ജില്ലയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ വികാര ഭരിതനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ. കോണ്‍ഗ്രസിന് വോട്ട് ചെയ്താലും ചെയ്തില്ലെങ്കിലും എന്റെ സംസ്‌കാരത്തിനെങ്കിലും പങ്കെടുക്കണമെന്നാണ് അദ്ദേഹം ജനങ്ങളോട് പറഞ്ഞത്.

വോട്ടു ചെയ്യുമ്പോള്‍ ഞാന്‍ കല്‍ബുര്‍ഗിക്ക് വേണ്ടി ചെയ്ത കാര്യങ്ങളെങ്കിലും നിങ്ങള്‍ ആലോചിക്കണം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ കല്‍ബുര്‍ഗിയില്‍ തനിക്ക് ഒരു സ്ഥാനവുമില്ലെന്ന് കരുതുമെന്നും ഖാര്‍ഗെ പറഞ്ഞു.

ജില്ലയിലെ അഫ്‌സല്‍പൂരില്‍ നടന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലാണ് അദ്ദേഹം സംസാരിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഞാന്‍ ജനിച്ചത് രാഷ്ട്രീയത്തിനുവേണ്ടിയാണ്. തെരഞ്ഞെടുപ്പില്‍ മത്സരിച്ചാലും ഇല്ലെങ്കിലും, ഈ രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ അവസാന ശ്വാസം വരെ ഞാന്‍ പരിശ്രമിക്കും. രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കില്ല. ബിജെപിയുടെയും ആര്‍എസ്എസിന്റെയും പ്രത്യയശാസ്ത്രത്തെ പരാജയപ്പെടുത്താനാണ് ഞാന്‍ ജനിച്ചത്, അവര്‍ക്ക് മുന്നില്‍ കീഴടങ്ങാനല്ലെന്നും ഖാര്‍ഖെ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT