Dhal Singh Bisen 
India

പേരക്കുട്ടിക്കൊപ്പം നടത്തത്തിനിടെ ആ വിളിയെത്തി; വാര്‍ഡ് മെമ്പറില്‍ തുടങ്ങി, ഇനി ഗവര്‍ണര്‍

പതിനേഴാം ലോക്സഭയിലെ അംഗമായിരുന്ന അദ്ദേഹം നിലവില്‍ ബിജെപിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ഭോപ്പാല്‍: പേരക്കുട്ടിക്കൊപ്പം വീട്ടുമുറ്റത്ത് നടക്കുന്നതിനിടെയാണ് മുന്‍ മധ്യപ്രദേശ് മന്ത്രിയായ ധാല്‍ സിങ് ബിസന് ആ ഫോണ്‍ കോള്‍ ലഭിച്ചത്. താന്‍ ഉത്തരാഖണ്ഡ് ഗവര്‍ണറായി നിയമിതനായെന്ന് അറിയിച്ചുകൊണ്ടായിരുന്നു ആ ഫോണ്‍കോള്‍. വിവരം അറിഞ്ഞ് ബന്ധുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും എത്തിയതോടെ ധാല്‍ സിങിന്റെ വീട് ആഘോഷ വേദിയായി മാറി.

മുന്‍ ലോക്‌സഭാ എംപിയും നിരവധി തവണ എംഎല്‍എയുമായി 74കാരനായ ബിസന്‍ തിങ്കളാഴ്ച രാഷ്ട്രപതി ദ്രൗപദി മുര്‍മു പുതുതായി നിയമിച്ച ആറ് ഗവര്‍ണര്‍മാരില്‍ ഒരാളാണ്. ലെഫ്റ്റനന്റ് ജനറല്‍ ഗുര്‍മീത് സിങിനെ മാറ്റിയാണ് ധാല്‍ സിങ് ബിസനെ ഉത്തരാഖണ്ഡ് ഗവര്‍ണറായി നിയമിച്ചത്.

മധ്യപ്രദേശിലെ സിയോണി ജില്ലയിലെ പിപാരിയ ഗ്രാമത്തില്‍ ജനിച്ച ബിസന്‍, ആയുര്‍വേദ ഡോക്ടറും കര്‍ഷകനുമാണ്. തന്റെ ഗ്രാമത്തില്‍ വാര്‍ഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടാണ് അദ്ദേഹം രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത് രാഷ്ട്രീയത്തില്‍ സജീവമാകുന്നതും. 1990, 1993, 1998, 2003 വര്‍ഷങ്ങളില്‍ ബാര്‍ഘട്ട് മണ്ഡലത്തില്‍ നിന്ന എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടു. 2003 മുതല്‍ 2005വരെ മധ്യപ്രദേശ് സര്‍ക്കാരില്‍ മന്ത്രിയായി പ്രവര്‍ത്തിച്ചു.

ബാര്‍ഘട്ട് മണ്ഡലം പട്ടിക വര്‍ഗമണ്ഡലമായി പ്രഖ്യപിച്ചതോടെ മണ്ഡലം മാറി മത്സരിച്ചെങ്കിലും രണ്ടുതവണ പരാജയപ്പെട്ടു. 2011 മുതല്‍ 2013 വരെ സംസ്ഥാനത്തെ നാലാം ധനകാര്യ കമ്മീഷന്‍ അധ്യക്ഷനായും അദ്ദേഹം സേവനം അനുഷ്ഠിച്ചു. പതിനേഴാം ലോക്സഭയിലെ അംഗമായിരുന്ന അദ്ദേഹം നിലവില്‍ ബി.ജെ.പിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമാണ്.

Ex-Minister Was Walking With Grandson, Then A Call That He Is New Governor

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Explainer|എന്താണ് സുഹൈലിനെ പാര്‍പ്പിച്ച ബോസ്റ്റല്‍ സ്‌കൂള്‍? ജയിലുമായുള്ള വ്യത്യാസം എന്ത്?

'സ്വര്‍ണം ഫ്രീയായി തരണമെങ്കില്‍ അംബാനി കുടുംബമാകണം; ചിലര്‍ ചൊറി കാരണം പറയുന്നത്'; പ്രതികരിച്ച് ദിയ കൃഷ്ണ

ക്യുആര്‍ കോഡിലേക്ക് നോക്കിയാല്‍ മതി പണം അയക്കാം; എഐ ഗ്ലാസുകളുമായി ജിയോ

ദിവസവും മുട്ട കഴിക്കാറുണ്ടോ? ഹെൽത്തിയായി കഴിക്കാൻ 6 മാ‍ർ​ഗങ്ങൾ

'മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്; പണത്തിന്റെ അഹങ്കാരം മനസിൽ വച്ചാൽ മതി', പ്രതികരിച്ച് മേജർ രവി