മകളുടെ ജീവിതത്തിലെ ഏറ്റവും ബോറിങ് ആയ മനുഷ്യന്‍ താനാണെന്ന് ധ്യാന്‍ ശ്രീനിവാസന്‍. ഓവറായി സ്‌നേഹ പ്രകടനം നടത്തുന്നതും പാമ്പര്‍ ചെയ്യുന്നതും ഇന്നത്തെ കുട്ടികള്‍ക്ക് ഇഷ്ടമല്ലെന്നും ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു. തന്റെ പുതിയ ചിത്രം തേവരുടെ പ്രൊമോഷന്റെ ഭാഗമായി ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ധ്യാനിന്റെ പ്രതികരണം.
''മകളുടെ ജീവിതത്തിലെ ഏറ്റവും ബോറിങ് ആള്‍ ഞാനാണ്. അവരെ സംബന്ധിച്ചിടത്തോളം അവരുടെ എനര്‍ജിയോട് നമുക്ക് ഒരിക്കലും മാച്ച് ചെയ്യാനാകില്ല. ഓവറായി പാമ്പര്‍ ചെയ്യുന്നതും സനേഹിക്കുന്നതുമൊന്നും ഒരു പരിധിയുടെ അപ്പുറത്തേക്ക് അവരെ തൊടുക, കെട്ടിപ്പിടിക്കുക, ഉമ്മ വെക്കുക, അവരുടെ സ്‌പേസിലേക്ക് കടക്കുകയൊന്നും കുട്ടികള്‍ക്ക് ഇഷ്ടമല്ല. നമ്മള്‍ അവരെ ഫോഴ്‌സ് ചെയ്യുന്നത് പോലെയാണ്'' എന്നാണ് താരം പറയുന്നത്.
''സത്യത്തില്‍ നമ്മള്‍ അവരെ ഓവറായി സ്‌നേഹിക്കുന്നത് പോലും അവര്‍ക്ക് ബുദ്ധിമുട്ടാണ്. ഓവര്‍ സ്‌നേഹം വേണ്ട. ഞാന്‍ ഇപ്പോള്‍ എന്തെങ്കിലും തമാശ പറയുമ്പോഴും കുട്ടിയുടെ മൂഡ് നോക്കണം. അവള്‍ എന്തെങ്കിലും കണ്ടുകൊണ്ടിരിക്കുകയാണെങ്കില്‍ ഞാന്‍ വന്ന് എന്തെങ്കിലും ചെയ്താല്‍ പ്ലീസ് ഡോണ്ട് ഡിസ്റ്റര്‍ബ് എന്ന് പറയും. ഞാനൊന്ന് ഇറുക്കി കെട്ടിപ്പിടിച്ചാല്‍, ഐ ഫീല്‍ ലിറ്റില്‍ അണ്‍കംഫര്‍ട്ടബിള്‍ എന്ന് പറയും. പണ്ടത്തെ അവസ്ഥയൊന്നുമല്ല ഇപ്പോള്‍. ഇന്നത്തെ കുട്ടികളുടെ കാഴ്ചപ്പാടുകള്‍ വേറെയാണ്. എന്റെ മകള്‍ കണ്ട ഏറ്റവും ബോറിങ് മനുഷ്യന്‍ ഞാനാണ്. സന്ധ്യാസമയത്ത് കയറി വരുന്ന ഒരു മനുഷ്യന്‍, പേര് അച്ഛന്‍''.
''എന്റെ ഇന്റര്‍വ്യുകള്‍ ക്രിഞ്ച് ആണെന്നും വെറും അലമ്പാണെന്നും വായില്‍ തോന്നിയതൊക്കെ വിളിച്ച് പറയുന്ന ഒരുത്തന്‍, വായ പോയ കോടാലി എന്നൊക്കെ പറയുന്നവരുണ്ട്. അങ്ങനെ ചിന്തിക്കുന്നവരാണ് എന്റെ വീട്ടിലുള്ളത്, എന്റെ അമ്മ, എന്റെ മകള്‍, എന്റെ ഭാര്യ. ഞാന്‍ ഇറങ്ങുമ്പോള്‍ അമ്മ പറയും, വായില്‍ തോന്നിയതൊക്കെ വിളിച്ച് പറയരുത് എന്ന്. അവര്‍ക്ക് എന്നെ യാതൊരു വിലയുമില്ല. അതില്‍ കാര്യവുമുണ്ട്'' എന്നും ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates