

സുരേഷ് ഗോപിയ്‌ക്കൊപ്പം അഭിനയിച്ചതിന്റെ ഓര്‍മകള്‍ പങ്കുവച്ച് നടി ശ്രുതിക അര്‍ജുന്‍. ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമായിരുന്നു ശ്രുതി. പിന്നീട് സിനിമയില്‍ നിന്നും പിന്മാറിയ താരം റിയാലിറ്റി ഷോകളിലൂടെയാണ് തിരികെ വരുന്നത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ഇന്ന് ശ്രുതിക. സ്വപ്‌നം കൊണ്ടൊരു തുലാഭാരം എന്ന ചിത്രത്തിലാണ് ശ്രുതിക സുരേഷ് ഗോപിയ്‌ക്കൊപ്പം അഭിനയിച്ചത്.
ഫസ്റ്റ് എഡിഷന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രുതിക ഓര്‍മകള്‍ പങ്കവുച്ചത്. സുരേഷ് ഗോപി സാര്‍ ആയിരുന്നു എന്റെ നായകന്‍ എന്ന് ശ്രുതിക പറഞ്ഞപ്പോള്‍ അദ്ദേഹം മന്ത്രിയാണെന്ന് അറിയുമോ? എന്ന് അവതാരക ചോദിക്കുന്നുണ്ട്. അത് കേട്ടതും അത്ഭുതത്തോടെ ആണോ, കേരളത്തില്‍ നിന്നുള്ളതോ എന്ന് ശ്രുതിക ചോദിക്കുന്നുണ്ട്.
അതെ, തൃശ്ശൂരില്‍ നിന്നും, കേന്ദ്രമന്ത്രിയാണെന്ന് അവതാരക പറയുന്നുണ്ട്. ചെറിയ പെണ്‍കുട്ടിയെ കംഫര്‍ട്ടബിള്‍ ആക്കണമെന്ന് കരുതി പെര്‍ഫ്യൂം തന്ന ആളാണ്. അപ്പോള്‍ തന്റെ നാടിന് വേണ്ടി അദ്ദേഹം എന്തെല്ലാം ചെയ്യുമെന്നും ശ്രുതിക പറയുന്നു. പിന്നാലെ സ്വപ്‌നം കൊണ്ടൊരു തുലാഭാരത്തിലെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ശ്രുതിക.
''ഒരു വശത്ത് സുരേഷ് ഗോപി സാര്‍, ഇപ്പുറത്ത് കുഞ്ചാക്കോ ബോബന്‍. നടുവില്‍ ഒരു കുട്ടിയായ ഞാന്‍. സ്വപ്‌നം കൊണ്ടൊരു തുലാഭാരം എന്നായിരുന്നു ആ സിനിമയുടെ പേര്. ചെറിയ കുട്ടിയാണല്ലോ എന്ന് അദ്ദേഹം പറഞ്ഞു. എന്ത് ചെയ്യുന്നുവെന്ന് ചോദിച്ചപ്പോള്‍ സ്‌കൂളിലാണെന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹം ഞെട്ടി. ഏത് ക്ലാസിലാണെന്ന് ചോദിച്ചു. പത്താം ക്ലാസിലാണെന്ന് ഞാന്‍ പറഞ്ഞു. പിറ്റേദിവസം, എനിക്ക് നല്ല ഓര്‍മയുണ്ട്, എനിക്കായി ഞാന്‍ കംഫര്‍ട്ടബിള്‍ ആയിരിക്കണം എന്നുകരുതി, പുതിയ നാടും പുതിയ ആളുകളുമാണല്ലോ, എനിക്കായി ടോമി ഗേളിന്റെ വിലകൂടിയ പെര്‍ഫ്യും സമ്മാനിച്ചു. എല്ലാവിധ ആശംസകളും, നല്ലൊരു ഭാവിയുണ്ടാകട്ടെ എന്ന് പറഞ്ഞാണ് തന്നത്'' എന്നാണ് ശ്രുതിക പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates