"ക്ലാസ്മേറ്റ്സി'ൽ നരേന്റെ വേഷം ചെയ്യേണ്ടിയിരുന്നത് ഞാൻ'; മിസ് ആയതിന്റെ കാരണം പറഞ്ഞ് കുഞ്ചാക്കോ ബോബൻ

'ചെയ്യണമെന്ന് ആ​ഗ്രഹിച്ചിട്ടും എനിക്ക് ചെയ്യാൻ പറ്റാതെ പോയ പടമാണ് 'ക്ലാസ്മേറ്റ്സ്'.
Kunchacko Boban, Classmates
Kunchacko Boban, Classmatesവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
1 min read

ആ​ഗ്രഹിച്ചിട്ടും തനിക്ക് ചെയ്യാൻ പറ്റാതെ പോയ സിനിമയാണ് ക്ലാസ്മേറ്റ്സ് എന്ന് നടൻ കുഞ്ചാക്കോ ബോബൻ. ഒരു സ്റ്റേജ് ഷോ ചെയ്യേണ്ടിയിരുന്നതു കൊണ്ടാണ് തനിക്ക് ആ സിനിമ ചെയ്യാൻ പറ്റാതെ പോയതെന്നും ചാക്കോച്ചൻ പറഞ്ഞു. തന്റെ പുതിയ ചിത്രമായ 'ഹെയ്ൽ മേരി'യുടെ പ്രൊമോഷന്റെ ഭാ​ഗമായി രഞ്ജിനി ഹരിദാസിന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബൻ.

"ചെയ്യരുത്, അല്ലെങ്കിൽ എനിക്ക് കൺവിൻസ് ആകാതെ പോയ സിനിമകളുണ്ട്. അപ്പോൾ ഞാൻ വിചാരിച്ചു അവർ പറയുമ്പോൾ ഞാനെടുക്കുന്ന തീരുമാനം തെറ്റായിരിക്കും. അങ്ങനെ വിചാരിച്ച് ചെയ്ത സിനിമകളുമുണ്ട്. ചെയ്യണമെന്ന് ആ​ഗ്രഹിച്ചിട്ടും എനിക്ക് ചെയ്യാൻ പറ്റാതെ പോയ പടമാണ് 'ക്ലാസ്മേറ്റ്സ്'. അന്നൊരു സ്റ്റേജ് ഷോ വന്നതു കൊണ്ടാണ് ആ സിനിമ മിസ് ആയത്.

യൂറോപ്പിൽ രണ്ട് മൂന്ന് ഇവന്റുകളുണ്ടായിരുന്നു. പിന്നെ രണ്ട് മൂന്ന് പ്രാവശ്യം 'ക്ലാസ്മേറ്റ്സി'ന്റെ ഡേറ്റും മാറി. അങ്ങനെ വന്നതു കൊണ്ട് ചെയ്യാൻ പറ്റാതെ പോയതാണ്. അതിൽ നരേൻ അവതരിപ്പിച്ച കഥാപാത്രമായിരുന്നു ഞാൻ ചെയ്യേണ്ടി ഇരുന്നത്.

പക്ഷേ അത് ചെയ്യാത്തതു കൊണ്ട് എനിക്ക് ലാലുവിന്റെ (ലാൽ ജോസ്) കൂടെ 'എൽസമ്മ എന്ന ആൺകുട്ടി', 'പുള്ളി പുലികളും ആട്ടിൻകുട്ടി'യും തുടങ്ങിയ സിനിമകളിലൊക്കെ പ്രവർത്തിക്കാൻ പറ്റി".- കുഞ്ചാക്കോ ബോബൻ പറഞ്ഞു.

Kunchacko Boban, Classmates
വിജയ് സേതുപതിയുടെ 'പോക്കറ്റ് നോവലി'ലെ ആദ്യ ഗാനം ഡിസംബർ ഒന്നിനെത്തും; ചിത്രമെത്തുക പൊങ്കലിന്
Kunchacko Boban, Classmates
ഉമ്മ രാത്രി കിടന്നുറങ്ങിയിരുന്നത് കിടക്കയുടെ അടിയില്‍ വാക്കത്തി വച്ചിട്ടാണ്; ഞങ്ങളെ നോക്കാന്‍ കുറേ കഷ്ടപ്പെട്ടിട്ടുണ്ട്: ഹക്കീം ഷാജഹാന്‍
Kunchacko Boban, Classmates
'സ്പിരിറ്റ്' തീർന്നാൽ ഉടൻ 'ആനിമൽ പാർക്ക്' ആരംഭിക്കും; അപ്ഡേറ്റ് പങ്കുവെച്ച് സന്ദീപ് റെഡ്ഡി വാങ്ക
Summary

Kunchacko Boban talks about Classmates movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kunchacko Boban, Priya
Kunchacko Boban
Kunchacko Boban
Bharath Gopi, Kunchacko Boban
X

FOLLOW US

ON GOOGLE DISCOVER