

രൺബീർ കപൂർ നായകനായെത്തിയ 'ആനിമൽ' സിനിമയുടെ രണ്ടാം ഭാഗമായ 'ആനിമൽ പാർക്കി'ന്റെ നിർമാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്ക. പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന 'സ്പിരിറ്റ്' സിനിമയുടെ ജോലികൾ പൂർത്തിയാക്കിയ ശേഷമായിരിക്കും ആനിമൽ പാർക്കിലേക്ക് കടക്കുകയെന്നും സംവിധായകൻ വ്യക്തമാക്കി.
ആനിമലിന്റെ ആദ്യ ഭാഗം അവസാനിച്ചത് രണ്ടാം ഭാഗത്തെക്കുറിച്ച് വലിയ ആകാംക്ഷ സൃഷ്ടിച്ചുകൊണ്ടായിരുന്നു. ചിത്രത്തിന്റെ തുടർച്ചയ്ക്കായി ആരാധകർ കാത്തിരിക്കുകയാണ്. ഹൈദരാബാദിൽ ഫരീദൂൻ ഷഹ്രിയാറുമായി നടത്തിയ സംഭാഷണത്തിനിടെയാണ് ആനിമൽ പാർക്കിന്റെ നിലവിലെ പദ്ധതികളെക്കുറിച്ച് സന്ദീപ് റെഡ്ഡി വാങ്ക സംസാരിച്ചത്.
ആനിമൽ പാർക്ക് എപ്പോൾ ആരംഭിക്കുമെന്ന അവതാരകന്റെ ചോദ്യത്തിന്, ഉടൻ തന്നെ ചിത്രം ആരംഭിക്കുമെന്നായിരുന്നു സംവിധായകന്റെ മറുപടി. സ്പിരിറ്റിന്റെ ജോലികൾ പൂർത്തിയായാൽ ഉടൻ ആനിമൽ പാർക്കിന്റെ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2023ൽ പുറത്തിറങ്ങിയ ആനിമലിൽ രൺബീർ കപൂറും അനിൽ കപൂറും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. രശ്മിക മന്ദാന, ബോബി ഡിയോൾ, തൃപ്തി ദിമ്രി എന്നിവരും ചിത്രത്തിന്റെ ഭാഗമായിരുന്നു. ബോക്സ് ഓഫീസിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ എന്തായിരിക്കും സംഭവിക്കുകയെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. അതേസമയം, പ്രഭാസ് നായകനാകുന്ന സ്പിരിറ്റാണ് സന്ദീപ് റെഡ്ഡി വാങ്കയുടെ അടുത്ത ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates