'നിവിന്റെ റൊമാൻസ് ഇഷ്ടമാണ്, മുപ്പതുകളിലെ പ്രണയമാണ് പശ്ചാത്തലം'; നിവിൻ പോളിക്കൊപ്പം പുതിയ ചിത്രവുമായി അഖിൽ സത്യൻ

രാജസ്ഥാനാണ് സിനിമയുടെ കഥാപശ്ചാത്തലമെന്നും സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യമുള്ള ചിത്രമായിരിക്കുമെന്നും അഖിൽ സത്യൻ വെളിപ്പെടുത്തി.
Akhil Sathyan
Akhil SathyanFacebook
Updated on: 
1 min read

'സർവ്വം മായ'യ്ക്ക് ശേഷം നിവിൻ പോളിയുമായി വീണ്ടും ഒന്നിക്കാനൊരുങ്ങി സംവിധായകൻ അഖിൽ സത്യൻ. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ തിരക്കഥാ രചന പുരോഗമിക്കുകയാണെന്നും രാജസ്ഥാനാണ് സിനിമയുടെ കഥാപശ്ചാത്തലമെന്നും അഖിൽ സത്യൻ വെളിപ്പെടുത്തി.

ശക്തമായ സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യമുള്ള ചിത്രമായിരിക്കും ഇതെന്നും സംവിധായകൻ വ്യക്തമാക്കി. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ (IFFI) ഭാഗമായി ഗോവയിൽ വെച്ച് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് അഖിൽ സത്യൻ പുതിയ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്.

'പാച്ചു'പോലെയോ 'സർവ്വം മായ'യെപ്പോലെയോ സംഭവബഹുലമായ സിനിമയായിരിക്കില്ല പുതിയതെന്നും പകരം കഥാപാത്രങ്ങൾക്കും രംഗങ്ങൾക്കും പ്രാധാന്യം നൽകുന്ന സീൻ ഡ്രിവൺ സിനിമയായിരിക്കുമെന്നും അഖിൽ പറഞ്ഞു. ഒരു ഫീമെയിൽ സെൻട്രിക് സിനിമ കൂടിയായിരിക്കും ഇത്. ശക്തമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കാൻ അനുയോജ്യമായ താരത്തിനായുള്ള കാസ്റ്റിങ് പുരോഗമിക്കുകയാണ്.

നിവിൻ പോളിയുടെ പ്രണയരംഗങ്ങൾ കാണാൻ തനിക്ക് ഏറെ ഇഷ്ടമാണെന്നും പുതിയ ചിത്രത്തിൽ മുപ്പതുകളുടെ മധ്യത്തിലുള്ളവരുടെ പ്രണയമാണ് അവതരിപ്പിക്കുന്നതെന്നും അഖിൽ സത്യൻ പറഞ്ഞു. 'ബികെയു'വിൽ കണ്ട പ്രണയത്തിന്റെ രീതിയിൽനിന്ന് വ്യത്യസ്തമായ മറ്റൊരു പാറ്റേണിലായിരിക്കും പുതിയ ചിത്രത്തിലെ പ്രണയമെന്നും സംവിധായകൻ വ്യക്തമാക്കി.

ചിത്രത്തിന്റെ രചനയിൽ സംവിധായകൻ അൽത്താഫ് സലീമും പങ്കാളിയാണ്. സഹരചയിതാവായാണ് അൽത്താഫ് ചിത്രത്തിൽ പ്രവർത്തിക്കുന്നത്. അൽത്താഫിന്റെ ഹ്യൂമർ തനിക്ക് ഏറെ ഇഷ്ടമാണെന്നും ഒപ്പം മറ്റൊരാളുടെ ചിന്തകളും തിരക്കഥയിൽ പ്രവർത്തിക്കുകയാണെന്നും അഖിൽ പറഞ്ഞു.

ചിത്രീകരണത്തിന് മുന്നോടിയായി കൂടുതൽ തയ്യാറെടുപ്പുകൾ ആവശ്യമുള്ള സിനിമയാണിതെന്നും സംവിധായകൻ വ്യക്തമാക്കി. അടുത്ത വർഷം ആദ്യം തന്നെ ചിത്രീകരണം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

Akhil Sathyan
ദേശീയ ചലച്ചിത്ര പുരസ്കാരം: ജൂറി ചെയർമാനായി ബാലയ്യ; 'അഖണ്ഡ 2' മികച്ച ചിത്രമാകുമോ? ട്രോൾമഴ
Akhil Sathyan
'ഏഴാം അറിവ്' ചെയ്യാന്‍ പാടില്ലായിരുന്നു, ആ സിനിമയില്‍ ഞാന്‍ ഒട്ടും തൃപ്തയല്ല; തുറന്നു പറഞ്ഞ് ശ്രുതി ഹാസന്‍
Akhil Sathyan
ഭർത്താവിന്റെ വീട്ടുകാർ പറഞ്ഞാൽ അഭിനയം നിർത്തും; കുടുംബജീവിതം പ്രധാനമെന്ന് സ്വാസിക
Summary

'I love Nivin's romance'; Akhil Sathyan returns with new film starring Nivin Pauly

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER