

ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്ത 'ആകാശംലോ ഒക്ക താര' എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലോകമെമ്പാടുമായി ലഭിച്ചത്. ഒരുൾഗ്രാമത്തിൽ ജനിച്ചു വളർന്ന കല്പന എന്ന പെൺകുട്ടിയുടെയും ബഹിരാകാശ യാത്ര എന്ന അവളുടെ സ്വപ്നത്തെയും ആത്മാർഥമായി പിന്തുണയ്ക്കുന്ന കൃഷ്ണ എന്ന ഭർത്താവിന്റെയും കഥയാണ് ചിത്രം പറഞ്ഞത്.
കൃഷ്ണയായി ദുൽഖറെത്തിയപ്പോൾ സാത്വിക വീരവല്ലിയാണ് കല്പനയായെത്തിയത്. സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് ദുൽഖർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമായി മാറുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സുമ ആൻഡ് ചാറ്റ് ഷോയിൽ സംസാരിക്കുകയായിരുന്നു ദുൽഖർ.
"മറ്റൊരാളെ നിയന്ത്രിക്കാൻ നമ്മളാരാണ് ?. ഇത് അവരുടെ ജീവിതമാണ്. ഒരു ഭർത്താവായാലും സഹോദരനായാലും അച്ഛനായാലും സ്ത്രീകളെന്ത് ചെയ്യണമെന്ന് പറയാനോ അവർക്ക് എന്തിനെങ്കിലും അനുമതി നൽകാനോ ആരും ആളല്ല.
ചിത്രത്തില്‍ ഞാന്‍ അവതരിപ്പിച്ച കൃഷ്ണ എന്ന കഥാപാത്രം പറയുന്ന ഒരു ഡയലോഗുണ്ട്. അവളോട് ഞാന്‍ പഠിക്കരുതെന്ന് മാത്രം പറഞ്ഞില്ല എന്നാണത്". -ദുല്‍ഖര്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates